മുതലക്കോടത്ത് കെട്ടിടം തകർന്നുവീണ് രണ്ട് തൊഴിലാളികൾ മരിച്ചു. കോതമംഗലം സ്വദേശികളായ അനൂപ്, ജോയ് എന്നിവരാണ് മരിച്ചത്. അപകടത്തിൽ രണ്ട് തൊഴിലാളികൾക്ക് ഗുരുതരമായി പരിക്കേറ്റു.

കെട്ടിടത്തിൻ്റെ നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി കെട്ടിടം തകർന്നുവീണത്. അവശിഷ്ടങ്ങൾക്കിടയിൽപ്പെട്ടാണ് തൊഴിലാളികൾക്ക് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റവരെ ഉടൻ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related Posts