ദീപ്തി വെല്‍ഫയര്‍ അസോസിയേഷൻ്റെ 32മത് വാര്‍ഷിക പൊതുയോഗം പ്രസിഡണ്ട് വിഷ്ണുമംഗലം കുമാറിൻ്റെ അധ്യക്ഷതയില്‍ ദാസറഹള്ളി ചൊക്കസാന്ദ്ര മഹിമപ്പ സ്‌കൂള്‍ അങ്കണത്തില്‍ നടന്നു. പ്രസിദ്ധ മോട്ടിവേഷന്‍ സ്പീക്കര്‍ റെജി നളന്ദ മുഖ്യാതിഥി ആയിരുന്നു. സെക്രട്ടറി സന്തോഷ് ടി ജോണ്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

2026-27 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കല്‍, വരവ് ചിലവ് കണക്കവതരണം, ആര്‍ച്ചയും സംഘവും അവതരിപ്പിച്ച തിരുവാതിര എന്നിവ നടന്നു. ചടങ്ങില്‍ 2025-26 വര്‍ഷം പഠനത്തില്‍ മികച്ച വിജയം കൈവരിച്ച വിദ്യാര്‍ത്ഥികള്‍ക്കുള്ള വിദ്യാദീപ്തി വിതരണവും നടന്നു.

Related Posts