കേരള സമാജം തുംകൂറിൻ്റെ ഈ വർഷത്തെ ഓണാഘോഷം 2026 സെപ്റ്റംബർ 6ന് രാവിലെ 9 മണി മുതൽ ബി എച്ച് റോഡിലുള്ള മഞ്ജുനാഥ കല്യാണമണ്ഡപത്തിൽ നടക്കും.
പൂക്കള മത്സരം, വടംവലി, ഉറിയടി തുടങ്ങി വിവിധ കലാകായിക മത്സരങ്ങളും വിവിധ പരമ്പരാഗത ഓണക്കളികളും, സമാജം അംഗങ്ങളുടെ കലാപരിപാടികളും, സാംസ്കാരിക സമ്മേളനവും, വിഭവ സമൃദ്ധമായ ഓണസദ്യയും ഉണ്ടായിരിക്കുമെന്ന് പ്രസിഡണ്ട് വിപിൻ രാജ്, സെക്രട്ടറി തോമസ് ജോർജ് എന്നിവർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: 9972748458,9986717296