ചൊവ്വാഴ്ച രാത്രി ആലുവയിലെ തായിക്കാട്ടുകരയിൽ നിന്ന് കാണാതായ 13കാരൻ മടങ്ങിയെത്തി. കുട്ടിയെ കാണാനില്ലെന്ന വാർത്ത വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിനു പിന്നാലെ കുട്ടി സ്വമേധയാ വീട്ടിലെത്തുകയായിരുന്നു. ഇതുവരെ പൊലീസിൽ ഹാജരാക്കിയില്ലെന്നാണ് വിവരം.

പൊലീസിനു മുമ്പാകെ ഇന്ന് നടക്കാനിരിക്കുന്ന പരീക്ഷക്ക് ശേഷം ഹാജരാക്കുമെന്നാണ് വിവരം. ആലുവ എസ്.എൻ.ഡി.പി സ്‌കൂളിലെ വിദ്യാർഥിയാണ്. ആലുവ റൂറൽ പൊലീസ് നേരത്തെ കുട്ടിക്കായി വ്യാപക തിരച്ചിൽ നടത്തിയിരുന്നു. കുട്ടുകാർക്കൊപ്പം ചായ കുടിക്കാൻ ചൊവ്വാഴ്ച വൈകിട്ട് പുറത്തു പോകുകയാണെന്ന് അറിയിച്ച് വീട്ടിൽ നിന്നിറങ്ങിയ കുട്ടി രാത്രിയായിട്ടും വീട്ടിൽ എത്താതിരുന്നതോടെ വീട്ടുകാർ പൊലീസിനെ സമീപിക്കുകയായിരുന്നു.

അന്വേഷണം ഫോൺ സ്വിച്ച് ഓഫ് ആയതോടെ വഴിമുട്ടിയിരുന്നു. ഇതിനിടെയാണ് തിരികെ വീട്ടിലെത്തിയത്. ആലുവ പരിസരത്ത് തന്നെ കുട്ടി ഉണ്ടായിരുന്നുവെന്നാണ് പൊലീസിൻ്റെ ഇപ്പോഴത്തെ നിഗമനം. കുട്ടികൾക്ക് ഏതെങ്കിലും ലഹരി കേന്ദ്രങ്ങളുമായി ബന്ധമുണ്ടോ എന്ന് പൊലീസ് പരിശോധിക്കുകയാണ്.

സ്‌കൂൾ അധികൃതരുടേയും കുടുംബത്തിൻ്റെയും മൊഴി പൊലീസ് ശേഖരിക്കും. കുട്ടിയെ മൊഴിയെടുക്കാനായി മാതാപിതാക്കളോട് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാക്കാൻ നിർദേശം നൽകിയിട്ടുണ്ട്.

Related Posts