യുവധാര വെൽഫെയർ അസോസിയേഷൻ ജിഗണി 21-ാം വാർഷിക പൊതുയോഗം സെപ്റ്റംബർ 6ന്
യുവധാര വെൽഫെയർ അസോസിയേഷൻ ജിഗണി (R)യുടെ 21-ാം വാർഷിക പൊതുയോഗം സെപ്റ്റംബർ 6ന് ഞായറാഴ്ച നടക്കും. വൈകുന്നേരം 4 മണി മുതൽ 5 മണി വരെ കൊപ്പ ഹരപ്പനഹള്ളിയിലുള്ള തപോവൻ സ്കൂളിൽവച്ചാണ് യോഗം സംഘടിപ്പിക്കുന്നത്.
അസോസിയേഷൻ്റെ കഴിഞ്ഞ കാല പ്രവർത്തനങ്ങൾ, വരവ്-ചെലവ് കണക്കുകൾ, വിവിധ ചെലവുകൾ തുടങ്ങിയ കാര്യങ്ങൾ യോഗത്തിൽ ചർച്ച ചെയ്യും. കൂടാതെ ഓണം ആഘോഷം, ഫാമിലി ഗെറ്റ്-ടുഗതർ എന്നിവ സംബന്ധിച്ച കാര്യങ്ങളും ചർച്ച ചെയ്ത് തീരുമാനിക്കും.
അസോസിയേഷനിലെ എല്ലാ അംഗങ്ങളുടെയും സജീവ പങ്കാളിത്തവും സഹകരണവും പ്രതീക്ഷിക്കുന്നതായി സെക്രട്ടറി ബിജി മോൻ എൻ.വി.അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് 9986623707