കൊല്ലം താന്നിയിൽ കുഞ്ഞിനെ കൊലപ്പെടുത്തി അച്ഛനും അമ്മയും ആത്മഹത്യ ചെയ്തു. താന്നി ബിഎസ്‍എൻഎൽ ഓഫീസിന് സമീപം താമസിക്കുന്ന അജീഷ് (38), ഭാര്യയായ സുലു (36), ഇവരുടെ രണ്ടര വയസുള്ള ആണ്‍ കുട്ടി ആദി എന്നിവരാണ് മരിച്ചത്. കുഞ്ഞിനെ കൊലപ്പെടുത്തിയശേഷം ഇരുവരും തൂങ്ങി മരിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

വീട്ടിനുള്ളിൽ ഇരുവരെയും തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. കുഞ്ഞിനെ കട്ടിലിന് മുകളിൽ മരിച്ച നിലയിൽ കിടക്കുന്നതും ആണ് കണ്ടത്. പൊലീസ് സ്ഥലറത്തെത്തി ഇന്‍ക്വസ്റ്റ് നടപടികളാരംഭിച്ചു. നേരത്തെ ഗള്‍ഫിലായിരുന്നു അജീഷ് എന്നും കടം തീർക്കാൻ സ്വന്തം വീട് വിറ്റ് വാടക വീട്ടിലേക്ക് മാറി,

ഏറെ നാൾ കാത്തിരുന്ന് ജനിച്ച കുഞ്ഞിനെ ചികിത്സിക്കാൻ ലക്ഷങ്ങൾ ചെലവായി, കുഞ്ഞുമായി സന്തോഷത്തോടെ ജീവിച്ച് തുടങ്ങിയപ്പോഴേക്കും അജീഷിന് കാൻസറാണെന്ന് അറിഞ്ഞു, തുടരെ തുടരെ പ്രതിസന്ധികൾ വലച്ചതോടെ രണ്ടര വയസുള്ള കുഞ്ഞിനെ കൊന്ന് അജീഷും ഭാര്യയും ജീവനൊടുക്കിയതാവാം നാട്ടുകാര്‍ പറയുന്നു.

Related Posts