കേരളത്തിലെ 38 തദ്ദേശ വാർഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് സെപ്റ്റംബർ 28ന് നടക്കും. സെപ്റ്റംബർ 29നാണ് വോട്ടെണ്ണൽ. ഏഴ് തദ്ദേശ ജനപ്രതിനിധികൾ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് ഒഴിവുവന്ന വാർഡുകൾ ഉൾപ്പെടെയാണ് 38 വാർഡുകളിലേക്ക് ഉപതെരഞ്ഞെടുപ്പ് നടത്തുന്നത്. കോഴിക്കോട് കോർപ്പറേഷനിലെ കുറ്റിച്ചിറ വാർഡും തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലെ കല്ലറ ഡിവിഷനും ഉൾപ്പെടെ വിവിധ തദ്ദേശ സ്ഥാപനങ്ങളിലെ വാർഡുകളിലാണ് തെരഞ്ഞെടുപ്പ് നടക്കുക.

ഫാത്തിമ തഹ്‌ലിയ പ്രതിനിധീകരിച്ചിരുന്ന കുറ്റിച്ചിറ വാർഡിലും, സുധീർ ഷാ പാലോട് അംഗമായിരുന്ന കല്ലറ ഡിവിഷനിലും ഉപതെരഞ്ഞെടുപ്പ് നടക്കും. ഇതിന് പുറമെ ദീപക് ജോയ്, ടി.എം. ശശി, സുമേഷ് അച്യുതൻ, വിനു ജോബ്, സി.വി. ശാന്തകുമാർ എന്നിവർ പ്രതിനിധീകരിച്ചിരുന്ന വാർഡുകളിലേക്കും ഉപതെരഞ്ഞെടുപ്പ് നടത്തും.

ഒഴിവുവന്ന മറ്റ് വാർഡുകളിലേക്കുള്ള തെരഞ്ഞെടുപ്പ് നടപടികളും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്.

Related Posts