നാട്യാഞ്ജലി സ്കൂൾ ഓഫ് ഡാൻസ് & മ്യൂസിക്കിൻ്റെ നേതൃത്വത്തിൽ ഭരതനാട്യം അരങ്ങേറ്റം സംഘടിപ്പിക്കുന്നു. അദ്വിത, അമുക്ത, ശ്രേയ എന്നിവരുടെ രംഗപ്രവേശമാണ് (അരങ്ങേറ്റം) സെപ്റ്റംബർ 5ന് മല്ലേശ്വരത്തെ ശ്രീകൃഷ്ണ ദേവരായ കലാമന്ദിരത്തിൽ അരങ്ങേറുക. വൈകിട്ട് 4 മണി മുതൽ ആണ് പരിപാടി.

ഉഷ എസ്. നായർ (നട്ടുവാങ്ങം). സുനിൽകുമാർ കൈതപ്രം (വോക്കൽ), ശ്രീകാന്ത് കണ്ണൂർ (മൃദംഗം), ഗോപാൽ വെങ്കടരമണ ( വീണ), സത്യവീര കെ.ജെ.(ഫ്ലൂട്ട്) എന്നിവർ അണിനിരക്കും.

അദ്വിത, അമുക്ത, ശ്രേയ എന്നിവരുടെ അരങ്ങേറ്റം കാണാനും കുട്ടികൾക്ക് പിന്തുണയും പ്രോത്സാഹനവും നൽകാനും സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും കലാസ്നേഹികളെയും ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് 98453 29966.

Related Posts