സർഗ്ഗധാര സാംസ്കാരിക സമിതി, മാർച്ച് 23 ഞായറാഴ്ച്ച വൈകീട്ട് 3.30ന് ജലഹള്ളി വെസ്റ്റ് ശബരി സ്കൂളിൽ വച്ച് അനശ്വരഗായകൻ പി ജയചന്ദ്രൻ അനുസ്മരണ പരിപാടി “ജയകല്ലോലിനി” സംഘടിപ്പിക്കും. സുപ്രസിദ്ധ ചലച്ചിത്ര ഗാനനിരൂപകൻ ഡോ: സജിത്ത് ഏവൂരേത്ത് മുഖ്യാതിഥി ആയി പങ്കെടുക്കുന്ന പരിപാടിയിൽ കേരളത്തിലെ പ്രശസ്ത ഗായകൻ സജീവ്മേനോൻ പി.ജയചന്ദ്രൻ്റെ അനശ്വര ഗാനങ്ങൾ ആലപിക്കും. ബാംഗ്ലൂരിലെ പ്രശസ്ത ഗായകരും ജയചന്ദ്രൻ്റെ നിത്യഹരിത ഗാനങ്ങൾ ആലപിക്കും.
സർഗ്ഗധാരയുടെ ഈ വർഷത്തെ ശാരങ്ഗധരൻ സ്മാരക പുരസ്കാരം പഴയകാല
ഗായികയും, ഡബ്ബിങ് കലാകാരിയും, നടിയുമായ മേഴ്സി വിറ്റേക്കർക്ക് ചടങ്ങിൽവച്ച് സമ്മാനിക്കും. കൂടുതൽ വിവരങ്ങൾക്ക് +91 99643 52148, 98800 15625 വിളിക്കുക.