ബാംഗ്ലൂർ വിദ്യാരണ്യപുരയിലെ പ്രസ്റ്റീജ് വില്ലോ ട്രീ അപ്പാർട്മെന്റിലെ ഓണാഘോഷം ‘പൊന്നോണം 2026’ സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 5, 6 തീയതികളിലായി വിവിധ കലാ-സാംസ്കാരിക പരിപാടികളോടെയാണ് ഓണാഘോഷം സംഘടിപ്പിക്കുന്നത്.
സെപ്റ്റംബർ 5 ശനിയാഴ്ച ഉച്ചയ്ക്ക് 1.30ന് പൂവിളി എന്ന പേരിൽ ഫ്ലവർ റംഗോളി മത്സരം നടക്കും. വൈകിട്ട് 4.30 മുതൽ രുചിക്കൂട്ട് എന്ന പേരിൽ കേരളത്തിൻ്റെ തനത് ഭക്ഷണ വിഭവങ്ങൾ ഒരുക്കും. തുടർന്ന് 5ന് ഓണത്തേര് എന്ന മഹാബലി ഘോഷയാത്രയും ശിങ്കാരിമേളവും നടക്കും. വൈകിട്ട് 6ന് ലയവിന്യാസം എന്ന പേരിൽ തിരുവാതിരക്കളിയും ഓണപ്പാട്ടുകളും അരങ്ങേറും.
സെപ്റ്റംബർ 6 ഞായറാഴ്ച രാവിലെ 9.30ന് ആർപ്പോ എന്ന പേരിൽ പരമ്പരാഗത ഓണക്കളികൾ സംഘടിപ്പിക്കും. തുടർന്ന് 11.30 മുതൽ അമൃതം എന്ന പേരിൽ കേരളീയ ശൈലിയിലുള്ള ഓണസദ്യ ഒരുക്കും.
സ്ഥലപരിമിതിയും സമയക്രമവും കണക്കിലെടുത്ത് ഓണസദ്യയ്ക്കായി മുൻകൂട്ടി ബുക്കിങ് നടത്തണം. ബുക്കിങ് സംബന്ധിച്ച വിശദാംശങ്ങൾ പിന്നീട് അറിയിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: 96118 43588, 85519 22122