കേരള സമാജം കർണാടക ഈസ്റ്റ് ഡിവിഷൻ്റെ നേതൃത്വത്തിൽ തിരുവോണദിനത്തിൽ സംഘടിപ്പിച്ച ഗൃഹാങ്കണ അത്തപ്പൂക്കള മത്സരത്തിൽ നല്ലൂരഹള്ളി സുമധുരാ സിൽവർ റിപ്പ്ൾസ് അപ്പാർട്മെന്റ് ഒന്നാം സ്ഥാനം നേടി. സൗപർണിക സാൻവി രണ്ടാം സ്ഥാനവും ആയുർവേദഗ്രാമം മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
വിജയികൾക്കുള്ള സമ്മാനങ്ങൾ സെപ്റ്റംബർ 27-ന് നടക്കുന്ന കേരള സമാജത്തിൻ്റെ “നമ്മ പൊന്നോണം 2026” പരിപാടിയിൽ വിതരണം ചെയ്യുമെന്ന് ഈസ്റ്റ് ഡിവിഷൻ ചെയർമാൻ ഷിജോ ഫ്രാൻസിസ്, കൺവീനർ ഷാജി എന്നിവർ അറിയിച്ചു.
മത്സരത്തിൽ മികച്ച വിജയം നേടിയവരെയും ആവേശപൂർവം പങ്കെടുത്ത എല്ലാ മത്സരാർത്ഥികളെയും സമാജം സ്റ്റേറ്റ് ഭാരവാഹികളും ഈസ്റ്റ് ഡിവിഷൻ്റെ ഭാരവാഹികളും അഭിനന്ദിച്ചു.