തഖ്വാ ഇസ്ലാമിക് സ്റ്റഡി സെന്റർ, ബി ടി എം സെക്കൻഡ് സ്റ്റേജിൻ്റെ ആഭിമുഖ്യത്തിൽ ഹുബ്ബുൽ ഹബീബ് 2K26 ൻ്റെ ഭാഗമായി മീലാദ് റാലിയും ഗ്രാൻഡ് മൗലിദ് സംഗമവും സംഘടിപ്പിച്ചു. പ്രവാചകൻ മുഹമ്മദ് നബിയുടെ ജീവിതവും സന്ദേശവും സമൂഹത്തിൽ പ്രചരിപ്പിക്കുക, പ്രവാചക സ്നേഹവും മാനവിക മൂല്യങ്ങളും വളർത്തുക എന്നീ ലക്ഷ്യങ്ങളോടെയാണ് പരിപാടികൾ സംഘടിപ്പിച്ചത്. വിദ്യാർഥികൾ, രക്ഷിതാക്കൾ, നാട്ടുകാർ എന്നിവരടക്കം നിരവധി പേർ പരിപാടികളിൽ പങ്കെടുത്തു.

തഖ്വാ ഇസ്ലാമിക് സ്റ്റഡി സെന്റർ പ്രസിഡണ്ട് സയ്യിദ് സിദ്ദിഖ് തങ്ങൾ റാലിക്ക് നേതൃത്വം നൽകി. സെക്രട്ടറി റിയാസ് സലീം, സ്വാദിഖ് താഹിർ മിസ്ബാഹി ഇർഷാദ് ലത്തീഫ് സിറാജ് ഹാജി ഷമീർ ദാവൂദ് എന്നിവർ റാലിയിൽ സംബന്ധിച്ചു.

തുടർന്ന് നടന്ന ഗ്രാൻഡ് മൗലിദ് സംഗമത്തിൽ ഖതീബ് അബ്ദുറഹ്മാൻ അർഷദി, സ്വാദർ ഇബ്രാഹിം ബാതിഷ യമാനി, യൂനുസ് ഫൈസി, നൗഷാദ് ഹുദവി എന്നിവർ സംബന്ധിച്ചു. SKSSF–സമസ്ത പ്രവർത്തകരും കമ്മിറ്റി ഭാരവാഹികളും സംഗമത്തിൽ പങ്കെടുത്തു.

പ്രവാചക ജീവിതത്തിലെ സ്നേഹം, സഹോദര്യം, കാരുണ്യം, മതസൗഹാർദം തുടങ്ങിയ സന്ദേശങ്ങൾ സംഗമത്തിൽ പങ്കുവെച്ചു. സംഘാടകരുടെയും വിശ്വാസികളുടെയും സജീവ പങ്കാളിത്തത്തോടെ പരിപാടികൾ ശ്രദ്ധേയമായി.

Related Posts