ശ്രീനാരായണ ഗുരുദേവൻ്റെ 172-ാമത് ജയന്തി ആഘോഷം കർണാടക സർക്കാരിൻ്റെയും വിവിധ ശ്രീനാരായണീയ പ്രസ്ഥാനങ്ങളുടെയും സംയുക്താഭിമുഖ്യത്തിൽ ബെംഗളൂരുവിൽ നടക്കും. ജയന്തി ആഘോഷങ്ങളുടെ ഭാഗമായി ഇന്ന് (ഓഗസ്റ്റ് 28) വൈകിട്ട് 4 മണിക്ക് കോർപ്പറേഷൻ സർക്കിളിൽ നിന്ന് ഘോഷയാത്ര ആരംഭിക്കും.
ഘോഷയാത്രയിൽ വിവിധ ശ്രീനാരായണീയ സംഘടനകളുടെയും പ്രവർത്തകരുടെയും നേതൃത്വത്തിൽ വിപുലമായ പങ്കാളിത്തമുണ്ടാകും. ഘോഷയാത്രയ്ക്ക് ശേഷം ടൗൺഹാളിൽ പൊതുസമ്മേളനം നടക്കും.
കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. വിവിധ സാമൂഹിക, സാംസ്കാരിക, ശ്രീനാരായണീയ സംഘടനാ പ്രതിനിധികൾ ചടങ്ങിൽ പങ്കെടുക്കും. ശ്രീനാരായണ ഗുരുദേവൻ്റെ സന്ദേശങ്ങളും ആശയങ്ങളും സമൂഹത്തിൽ കൂടുതൽ ശക്തമായി പ്രചരിപ്പിക്കുന്നതിനും ഗുരുദർശനത്തിൻ്റെ പ്രസക്തി പുതുതലമുറയിലേക്ക് എത്തിക്കുന്നതിനുമുള്ള വേദിയായി ജയന്തി ആഘോഷം മാറുമെന്ന് സംഘാടകർ അറിയിച്ചു.
എല്ലാ ശ്രീനാരായണീയരും ഘോഷയാത്രയിലും പൊതുസമ്മേളനത്തിലും പങ്കെടുത്ത് ആഘോഷം വിജയിപ്പിക്കണമെന്ന് എസ്എൻഡിപി യോഗം ബെംഗളൂരു യൂണിയൻ സെക്രട്ടറി അഡ്വ. സത്യൻ പുത്തൂർ അഭ്യർത്ഥിച്ചു.