അങ്കമാലി റെയിൽവേ സ്റ്റേഷന് സമീപം ബൈബു സ്റ്റോഴ്സ് സ്റ്റേഷനറി കടയുടെ ഗോഡൗണിൽ വൻ തീപിടിത്തം. ഇന്ന് വൈകിട്ട് നാലോടെയാണ് തീപിടിത്തമുണ്ടായത്. ദേശീയപാതയ്ക്ക് സമീപമുള്ള ഗോഡൗണിലാണ് തീ പടർന്നത്.

തീപിടിത്തത്തിൽ ഒരു തൊഴിലാളിക്ക് പരിക്കേറ്റു. അപകടസമയത്ത് ഗോഡൗണിലുണ്ടായിരുന്ന മറ്റ് തൊഴിലാളികൾ ഓടി രക്ഷപ്പെട്ടു. ഗോഡൗണിൽ സൂക്ഷിച്ചിരുന്ന സ്റ്റേഷനറി സാധനങ്ങളിലേക്കും തീ അതിവേഗം പടരുകയായിരുന്നു.

വിവിധ സ്ഥലങ്ങളിൽ നിന്നെത്തിയ അഗ്നിരക്ഷാസേനയുടെ നിരവധി യൂണിറ്റുകൾ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമം തുടരുകയാണ്. എന്നാൽ തീ പൂർണമായും നിയന്ത്രണവിധേയമായിട്ടില്ലെന്നാണ് വിവരം.

തീപിടിത്തത്തെ തുടർന്ന് ഗോഡൗൺ ഏതാണ്ട് പൂർണമായും കത്തിനശിച്ചു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തിൽ കൂടുതൽ നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ടോയെന്നും അധികൃതർ പരിശോധിച്ചുവരികയാണ്.

Related Posts