കേരള സമാജം (രജി.), കർണാടകയുടെ യൂത്ത് വിംഗിൻ്റെ നേതൃത്വത്തിൽ “ഓണം യുവ ക്രിക്കറ്റ് കപ്പ് 2026” സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 20 ഞായറാഴ്ച രാവിലെ 8 മണി മുതൽ കട്ടിഗനഹള്ളിയിലെ ലുമ്പിനി സ്പോർട്സിൽ ക്രിക്കറ്റ് ടൂർണമെന്റ് നടക്കും.
ടൂർണമെന്റിലെ ജേതാക്കൾക്ക് ₹10,000യും ട്രോഫിയും, റണ്ണേഴ്സ് അപ്പിന് ₹5,000യും ട്രോഫിയും സമ്മാനമായി നൽകും. മത്സരത്തിന് ശേഷം ഗ്രൗണ്ടിൽ വെച്ചുതന്നെ സമ്മാനദാനം നടത്തുന്നതായിരിക്കും.
കേരള സമാജം (രജി.), കർണാടക യൂത്ത് വിംഗ് ചെയർമാൻ വിഘ്നേഷും കൺവീനർ ഹരികൃഷ്ണനും അറിയിച്ചു. കായികപ്രേമികളെയും യുവതാരങ്ങളെയും ടൂർണമെന്റിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: 8277459358