ബെംഗളൂരുവിലെ റെയിൽവേ സ്റ്റേഷനുകളിൽ ട്രെയിൻ എത്തുകയോ പുറപ്പെടുകയോ ചെയ്യുന്നതിനിടെ ജനലിനരികിൽ ഇരിക്കുന്ന സ്ത്രീകളെ ലക്ഷ്യമിട്ട് സ്വർണമാല മോഷ്ടിച്ചിരുന്നയാളെ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു. സമാനമായ നിരവധി പരാതികൾ ലഭിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്.

SMVT ബെംഗളൂരു റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ചായിരുന്നു പ്രതിയുടെ മോഷണരീതി. ട്രെയിൻ പതുക്കെ നീങ്ങുന്ന സമയത്ത് ജനലിനരികിൽ ഇരിക്കുന്ന യാത്രക്കാരുടെ ആഭരണങ്ങൾ അതിവേഗം തട്ടിയെടുത്ത് രക്ഷപ്പെടുകയായിരുന്നു പതിവ്.

അറസ്റ്റിലായ പ്രതിയിൽ നിന്ന് 91 ഗ്രാം സ്വർണാഭരണങ്ങൾ പൊലീസ് കണ്ടെടുത്തു. ഇയാൾക്ക് സമാനമായ മറ്റ് മോഷണങ്ങളിൽ പങ്കുണ്ടോയെന്നും റെയിൽവേ പൊലീസ് അന്വേഷിച്ചുവരികയാണ്.

Related Posts