കേരള സമാജം (രജി.) ബാംഗ്ലൂർ സംഘടിപ്പിക്കുന്ന ‘പൂക്കളമത്സരം 2026’ ഓഗസ്റ്റ് 30 ഞായറാഴ്ച നടക്കും. ഇന്ദിരാനഗർ കൈരളി നികേതൻ ഓഡിറ്റോറിയത്തിൽ രാവിലെ 9:30 മുതലാണ് മത്സരം അരങ്ങേറുക.

ഒന്നാം സമ്മാനം 20,000 രൂപയും എവർറോളിങ് ട്രോഫിയും രണ്ടാം സമ്മാനം 15,000 രൂപയും ട്രോഫിയും മൂന്നാം സമ്മാനം 10,000 രൂപയും ട്രോഫിയും കൂടാതെ മികച്ച പ്രകടനം കാഴ്ചവെക്കുന്ന അഞ്ച് ടീമുകൾക്ക് 3,000 രൂപ വീതം പ്രോത്സാഹന സമ്മാനവും ട്രോഫിയും ലഭിക്കും.

ഒരു ടീമിൽ പരമാവധി 5 അംഗങ്ങൾക്ക് വരെ പങ്കെടുക്കാം. പരമാവധി 5 x 5 അടി വലിപ്പത്തിലുള്ള പൂക്കളങ്ങളാണ് ഒരുക്കേണ്ടത്. പൂക്കളം പൂർത്തിയാക്കാൻ 2 മണിക്കൂർ സമയം അനുവദിക്കും. പ്രകൃതിദത്തമായ പൂക്കളും ഇലകളും മാത്രമേ മത്സരത്തിന് ഉപയോഗിക്കാൻ പാടുള്ളൂ. കർണാടകയിൽ സ്ഥിരതാമസമാക്കിയ വ്യക്തികൾക്കും ടീമുകൾക്കും മാത്രമേ മത്സരത്തിൽ പങ്കെടുക്കാൻ യോഗ്യതയുള്ളൂ. പൂക്കളമത്സരത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ള ടീമുകൾ മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യേണ്ടതുണ്ട്.

കൂടുതൽ വിവരങ്ങൾക്ക് 90363 39194, 87926 87607 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Related Posts