ലോകമെമ്പാടുമുള്ള മലയാളി എഴുത്തുകാരുടെയും കലാകാരന്മാരുടെയും ആഗോള കൂട്ടായ്മയായ സുരഭിലം ഗ്ലോബൽ ഈ വർഷത്തെ തിരുവോണ നാളായ ഓഗസ്റ്റ് 26-ന് ഉച്ചതിരിഞ്ഞ് 3:00 മണിക്ക് വിപുലമായ രീതിയിൽ ഓൺലൈൻ ഓണാഘോഷം സംഘടിപ്പിക്കുന്നു. ‘ഒരു വെർച്വൽ വേദിയിൽ ഒരൊറ്റ ഹൃദയത്തോടെ’ എന്ന സന്ദേശമുയർത്തിയാണ് ‘ഗ്ലോബൽ തിരുവോണം’ എന്ന പേരിൽ ഈ പരിപാടി അരങ്ങേറുന്നത്.

സുരഭിലം ഗ്ലോബൽ ചിക്കാഗോ, കാനഡ, മലേഷ്യ, ഓസ്‌ട്രേലിയ, ഷാർജ, അബുദാബി, ദുബായ് തുടങ്ങി ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രവാസി മലയാളികൾ തങ്ങളുടെ വീട്ടിലിരുന്ന് തന്നെ ഈ വെർച്വൽ ഓണാഘോഷത്തിൻ്റെ ഭാഗമാകും. യാത്രകളുടെയോ തിരക്കുകളുടെയോ ഭാരമില്ലാതെ, വീട്ടിലെ സ്വാദിഷ്ടമായ ഓണസദ്യയ്ക്ക് ശേഷം പ്രിയപ്പെട്ടവരോടൊപ്പം മനോഹരമായ നിമിഷങ്ങൾ പങ്കുവെക്കാനുള്ള അവസരമാണ് ഇതിലൂടെ ഒരുക്കുന്നത്. വൈവിധ്യമാർന്ന കലാപരിപാടികൾ ആഘോഷത്തിൻ്റെ ഭാഗമായി നിരവധി സാംസ്കാരിക പരിപാടികളും മത്സരങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്.

ഓണപ്പാട്ടുകൾ, ലളിതഗാനം, മിമിക്രി, നൃത്തവിരുന്നുകൾ, പൂക്കള മത്സരം, തിരുവാതിരക്കളി ഗൂഗിൾ മീറ്റ് (Google Meet) വഴിയാണ് ഈ പരിപാടി തത്സമയം നടക്കുക. ഇതിൽ പങ്കെടുക്കാനുള്ള ലിങ്ക് ഉടൻ തന്നെ പങ്കുവെക്കുന്നതായിരിക്കും. പരിപാടിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയാൻ താല്പര്യമുള്ളവർ താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണ്.

ഫോൺ : 9591922522 | 9901041889 | 9036985456.

Related Posts