എസ് കെ എസ് എസ് എഫ് ബാംഗ്ലൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആഗസ്ത് 16 വൈകുന്നേരം 7മണിക്ക് മഡിവാള സൊവറി ബിസിനസ് ഹോട്ടലിൽ വെച്ച് സംഘടിപ്പിച്ച മദീന പാഷൻ ഗ്രാൻഡ് മീലാദ് കോൺൺഫറൻസ് വളരെ വിജയകരമായി സമാപിച്ചു. പ്രവാചകൻ തീർത്ത ഉദാത്തമായ മാതൃകകൾ ജീവിതത്തിൽ പകർത്തി മുന്നോട്ട് പോകണമെന്ന് എസ് കെ എസ് എസ് എഫ് നാഷണൽ വൈസ് പ്രസിഡണ്ട് സയ്യിദ് മുബഷിർ തങ്ങൾ ജമലുല്ലൈലി വിശ്വാസി സമൂഹത്തെ ഓർമപ്പെടുത്തി. ബാംഗ്ലൂർ ഗ്രാൻഡ് മീലാദ് കോൺഫറൻസ് ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രസ്തുത പരിപാടിയിൽ വെച്ച് ഈ അടുത്ത് മരണപ്പെട്ട സമസ്ത കേരള ജംയിയ്യത്തുൽ ഉലമ ജന സെക്രട്ടറി ശൈഖുനാ ആലിക്കുട്ടി ഉസ്താദ് അനുസ്മരണവും പ്രത്യേക പ്രാർത്ഥനാസംഗമവും സംഘടിപ്പിച്ചു. എസ് കെ എസ് എസ് എഫ് നാഷണൽ ജനറൽ സെക്രട്ടറി അസ്ലം ഫൈസി അനുസ്മരണ പ്രഭാഷണം നിർവഹിച്ചു . സമൂഹത്തിൽ ഉന്നതമായ ഇസ്ലാമിക മൂല്യങ്ങളും പ്രവാചക സ്നേഹവും ഊട്ടി ഉറപ്പിക്കുവാൻ ഇത്തരം സംഗമങ്ങൾ പ്രചോദനമാകുമെന്നും അദ്ദേഹം പറഞ്ഞു . സമസ്ത കേരള ജംയിയ്യത്തുൽ ഉലമ എന്ന മഹിതമായ പ്രസ്ഥാനത്തിനും സമുദായ ഉന്നമനത്തിനും വേണ്ടി ജീവിതം സമർപ്പിച്ച ആലിക്കുട്ടി ഉസ്താദിനെ അനുസ്മരിച്ചു കൊണ്ട് മത സാമൂഹിക മേഖലകളിലെ പ്രമുഖർ സംസാരിച്ചു.
തുടർന്ന് നടന്ന മീലാദ് കോൺഫറൻസിൽ അൻവർ മുഹ്യുദ്ധീൻ ഹുദവി ആലുവ മദ്ഹ് റസൂൽ പ്രഭാഷണം നടത്തി . സുഹൈൽ ഫൈസി, റസാഖ് ഫൈസി, അബ്ദുൽ ലത്തീഫ് ഹാജി, ശംസുദ്ധീൻ കൂടാളി, സി കെ നൗഷാദ് ബൊമ്മനഹള്ളി, തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു സംസാരിച്ചു.
എസ് കെ എസ് എസ് എഫ് ബാംഗ്ലൂർ പ്രസിഡണ്ട് ജുനൈദ്, യെശ്വന്ത്പുരിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്നയോഗത്തിൽ സലീം കെ കെ സ്വാഗതവും സി എച്ച് ഷാജൽ നന്ദിയും പറഞ്ഞു. സാദിഖ് സുല്ലിയ, അബ്ദുസമദ് മൗലവി മാണിയൂർ, മുസ്തഫ ഹുദവി ബൊമ്മനഹള്ളി, മഖ്സൂദ് മഡിവാള, എ കെ റഷീദ് കടവത്തൂർ, ഷമീം കൊടഗ്, ബിലാൽ ആരിക്കാടി, ഇസ്മായിൽ സൈനി, ഹംസ ഫൈസി, ഹുസൈനാർ ഫൈസി, അബ്ദു റഹ്മാൻ അശ്അരി, താഹിർ മിസ്ബാഹി, കബീർ ജയനഗർ, മുനീർ മൈക്രോ ലാബ്, ജലീൽ കൊടഗ്, ഷഫീക് അൽസൂർ, റഫീഖ് എം എസ് പാളയ, സാജിദ് ഗസാലി, റാഷിദ് ടിൻ ഫാക്ടറി, സൽമാൻ റഹ്മാനി ആസാദ് നഗർ, സഫ്വാൻ ഫൈസി തുടങ്ങിയവർ മീലാദ് കോൺഫറൻസ് ൻ നേതൃത്വം നൽകി.