സമന്വയ എഡ്യുക്കേഷണൽ & ചാരിറ്റബിൾ ട്രസ്റ്റ് ദാസറഹള്ളി ഭാഗിൻ്റെ നേതൃത്വത്തിൽ കർക്കിടക മാസത്തിൽ ഭവനങ്ങളിലും ക്ഷേത്രങ്ങളിലും സംഘടിപ്പിച്ചുവന്ന രാമായണ മാസാചരണം സമാപിച്ചു.
അബ്ബിഗരെ സ്ത്രീ ശക്തി ഭവനിൽ നടന്ന സമാപന ചടങ്ങിൽ രാമായണാചാര്യൻ സുബ്രഹ്മണ്യൻ പിള്ള രാമായണ പാരായണത്തിന് നേതൃത്വം നൽകി. കർക്കിടക മാസത്തിൻ്റെ പുണ്യവും ആത്മീയ സന്ദേശവും ഉൾക്കൊണ്ട് നടന്ന ചടങ്ങിൽ നിരവധി ഭക്തജനങ്ങൾ പങ്കെടുത്തു. ചടങ്ങിൽ ഭജന പ്രമുഖ് പ്രമോദിൻ്റെ നേതൃത്വത്തിൽ സമന്വയ ഭജന ടീമിൻ്റെ സമന്വയാമൃതം ഭജനയും നടന്നു.
രാമായണ പാരായണത്തിലൂടെ കുടുംബങ്ങളിലും സമൂഹത്തിലും ധാർമിക മൂല്യങ്ങളും സാംസ്കാരിക പാരമ്പര്യങ്ങളും ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് സമന്വയയുടെ നേതൃത്വത്തിൽ എല്ലാ വർഷവും രാമായണ മാസാചരണം സംഘടിപ്പിക്കുന്നത്.