കെ എൻ എസ് എസ് യുവജന വിഭാഗം കോർ കമ്മിറ്റിയും, ബെംഗളൂരു മെട്രോ ലയൺസ് ക്ലബ്ബും, സ്പർശ് ഹോസ്പിറ്റലും, ഡോ. ചന്ദ്രശേഖർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച് ആൻഡ് ഹിയറിങ്ങ് എന്നിവർ സംയുക്തമായി സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പിൽ രക്ത ദാനം, സ്പീച് ആൻഡ് ഹിയറിങ്ങ് ചെക്കപ്പ്, ജനറൽ ഹെൽത്ത് & ബോഡി ചെക്കപ്പ്, നേത്ര ആരോഗ്യ പരിശോധന എന്നിവ നടത്തി. ക്യാമ്പിൽ 200 ൽ പരം കരയോഗ അംഗങ്ങളും പൊതുജനങ്ങളും പങ്കെടുത്തു.

കെ എൻ എസ് എസ് ചെയർമാൻ ആർ.മനോഹരക്കുറുപ്പ് ഉദ്ഘാടനം നിർവഹിച്ചു. ജനറൽ സെക്രട്ടറി ടി വി നാരായണൻ, ട്രഷറര്‍ എൻ വിജയകുമാർ, വൈസ് ചെയർമാൻ കെ വി ഗോപാലകൃഷ്ണൻ, ജി മോഹനകുമാർ, ജോയിന്റ് ട്രഷറർ എൻ പി പ്രദീപൻ എന്നിവർ സന്നിഹിതർ ആയിരുന്നു. ജോയിന്റ് ജനറൽ സെക്രട്ടറി സി. ജി ഹരികുമാറും യുവജന വിഭാഗം കോർ കമ്മിറ്റി അംഗങ്ങളും ഹെൽത്ത് ക്യാമ്പിന് നേതൃത്വം നൽകി. മഹിളാ കോർ കമ്മിറ്റീ കൺവീനർ ശോഭന രാംദാസ്, 68 പ്രാവിശ്യം രക്ത ദാനം ചെയ്ത ജിദേശ് അമ്പാടി, മല്ലേശ്വരം മഹിളാ വിഭാഗ അംഗങ്ങൾ പ്രത്യേക ക്ഷണിതാക്കൾ ആയിരുന്നു.

Related Posts