സുരഭിലം ഗ്ലോബലും, ബാംഗ്ളൂർ കേരള സമാജവും സംയുക്തമായി സംഘടിപ്പിച്ച സുരഭിലം സർഗ്ഗ സംഗമം വിജയകരമായി പര്യവസാനിച്ചു. ബാംഗ്ളൂർ കൈരളി നികേതൻ സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ഏകദിന പരിപാടിയിൽ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 200 ലേറെ സാഹിത്യ സംസ്കാരിക പ്രതിഭകൾ പങ്കെടുത്തു.
കാവ്യ വേദി, സർഗ്ഗ സംഗമ സംവാദം, പുസ്തക പ്രകാശനം, എഴുത്താൾ പരിചയം, തുടങ്ങി വിവിധ സെഷനുകളിലായി വൈവിധ്യം നിറഞ്ഞ സർഗ്ഗാത്മക പരിപാടികൾ കൊണ്ട് സമ്പന്നമായിരുന്നു സുരഭിലം 2026.
കവിയും പ്രഭാഷകനുമായ ആലങ്കോട് ലീലാകൃഷ്ണൻ, കവിയും യുക്തിചിന്തകനുമായ കുരീപ്പുഴ ശ്രീകുമാർ, എഴുത്തുകാരനും പരിസ്ഥിതി പ്രവർത്തകനുമായ സുരേഷ് മണ്ണാറശാല, കവിയും ചിത്രകാരിയുമായ അനുരാധ നാലപ്പാട്, കവിയും എഴുത്തുകാരിയുമായ അനാമിക ഹരിപ്പാട് എന്നിവർക്കൊപ്പം ഗോവയിൽ നിന്നും കവി രാജേശ്വരി, ചെന്നെയിൽ നിന്നും എഴുത്തുകാരൻ ശ്രീകുമാർ, അഹമ്മദാബാദിൽ നിന്നും എഴുത്തുകാരി സിന്ധു രാമചന്ദ്രൻ , മുംബെയിൽ നിന്നും എഴുത്തുകാരി രേഖരാജ് എന്നിവരും സർഗ്ഗ സംഗമത്തിൽ പങ്കെടുത്തു.
ബാംഗളൂരിലും വിദേശത്തുമുള്ള 135 എഴുത്തുകാരുടെ സർഗരചനകൾ ഉൾക്കൊള്ളിച്ചു കൊണ്ടുളള സുരഭിലം 2 സാഹിത്യ സമഹാരം പ്രകാശനത്തോടൊപ്പം എഴുത്തുകാരായ ഡോ: സുഷമശങ്കർ, അർച്ചന സുനിൽ, സിന കെ എസ്, എം എൻ ആർ നായർ, രമാ പ്രസന്ന പിഷാരടി കെ പ്രഭാകരൻ എന്നിവരുടെ പുസ്തകങ്ങളും ചടങ്ങിൽ പ്രകാശനം ചെയ്തു. സുരഭിലം ഗ്ലോബൽ വെബ് സൈറ്റ് യോഗത്തിൽ ഉദ്ഘാടനം ചെയ്തു. വിവിധ എഴുത്തുകാരെ ആദരിച്ചു. കേരള സമാജം അവതരിപ്പിപ്പിച്ച തിരുവാതിരയടക്കമുള്ള വിവിധ കലാപരിപാടികൾ സുരഭിലത്തെ ഏറെ സർഗ്ഗസുരഭിലമാക്കി.
എസ് കെ നായർ, വിഷ്ണു മംഗലം കുമാർ, കേരള സമാജം പ്രസിഡണ്ട് എം ഹനീഫ്, കേരള സമാജം സെക്രട്ടറി റെജികുമാർ, കെ ആർ കിഷോർ, വി ആർ ഹർഷൻ, ഡോ തൊടുപുഴ പത്മനാഭ് , ഡോ.എം ആൻ ആർ നായർ,ഡോ. പ്രേംരാജ്, ശാന്തകുമാർ എലപുള്ളി, അനീസ് സി സി ഒ, ഇന്ദിരാ ബാലൻ, കെ കവിത, ബ്രിജി കെ ടി, കൃഷ്ണ ഗോവിന്ദ്, ശിവകുമാർ എസ്, ജോർജ്ജ് തോമസ്, സഞ്ജു അലക്‌സ്, അർച്ചന സുനിൽ, മീര നാരായണൻ, തങ്കച്ചൻ പന്തളം തുടങ്ങിയവർ യോഗത്തിൽ സംസാരിച്ചു.