കെ എൻ എസ് എസ് ജാലഹള്ളി കരയോഗത്തിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച രാമായണ പാരായണം ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ നടന്നു. രാത്രി 8.45ന് ദീപാരാധനയോടെ പരിപാടി സമാപിച്ചു.
ശ്രീലത, അരുണ, സുരേഷ് ദാമോദരൻ, ബാലസുബ്രഹ്മണ്യം എന്നിവർ രാമായണ പാരായണം അവതരിപ്പിച്ചു. പരിപാടിയുടെ സംഘാടനവും ഏകോപനവും കരയോഗം പ്രസിഡണ്ട് രാജശേഖരൻ പിള്ള, സെക്രട്ടറി രമേഷ് മേനോൻ, വൈസ് പ്രസിഡണ്ട് എ.രാമകൃഷ്ണൻ, ജോയിന്റ് സെക്രട്ടറി ഗിരീഷ് കുമാർ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം സുധാകരൻ എന്നിവർ നിർവഹിച്ചു.
സെക്രട്ടറി രമേഷ് മേനോൻ്റെ മാതാവ് കമലാക്ഷിയമ്മ പരിപാടിയിൽ സന്നിഹിതയായി. ചടങ്ങിൽ പങ്കെടുത്ത എല്ലാവർക്കും പ്രസാദ വിതരണവും നടത്തി. ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ നടന്ന രാമായണ പാരായണം കരയോഗാംഗങ്ങളുടെയും ഭക്തജനങ്ങളുടെയും സാന്നിധ്യത്താൽ ശ്രദ്ധേയമായി.