ആൾ ഇന്ത്യ കെ.എം.സി.സി
ആൾ ഇന്ത്യ കെ.എം.സി.സി ബംഗളൂരുവിൻ്റെ ആഭിമുഖ്യത്തിൽ ശിഹാബ് തങ്ങൾ സെന്ററിൽ രാജ്യത്തിൻ്റെ സ്വാതന്ത്ര്യദിനം പ്രൗഢമായി ആഘോഷിച്ചു. എ.ഐ.കെ.എം.സി.സി ബംഗളൂരു പ്രസിഡണ്ട് ടി. ഉസ്മാൻ ദേശീയ പതാക ഉയർത്തി. മഹത്തായ സ്വാതന്ത്ര്യസമര പോരാട്ടങ്ങളുടെ ഓർമ്മകൾ പുതുക്കിയ ചടങ്ങിൽ സ്വാതന്ത്ര്യദിന സന്ദേശവും കൈമാറി. വിവിധ ഏരിയ കമ്മിറ്റികളുടെയും ഭാരവാഹികളും പ്രവർത്തകരും ചടങ്ങിൽ സംബന്ധിച്ചു.

…………………………
കേരള സമാജം (ആർ) കർണാടക–ബാംഗ്ലൂർ ഈസ്റ്റ് ഡിവിഷൻ
ദേശസ്നേഹവും അഭിമാനവും ഉണർത്തി കേരള സമാജം (ആർ) കർണാടക–ബാംഗ്ലൂർ ഈസ്റ്റ് ഡിവിഷൻ്റെ സ്വാതന്ത്ര്യദിനാഘോഷം!
‘ഭാരതമെന്നു കേട്ടാൽ അഭിമാനപൂരിതമാകണം അന്തരംഗം’ എന്ന ആശയം പങ്കുവെച്ചുകൊണ്ട് റിട്ടയേർഡ് ഗ്രൂപ്പ് ക്യാപ്റ്റൻ ആശിഷ് അംബസ്ത നടത്തിയ പ്രഭാഷണം കുട്ടികൾക്കും പുതിയ തലമുറയ്ക്കും ഒരുപോലെ വിലപ്പെട്ട അനുഭവമായി മാറി.
സമാജം കുടുംബാംഗങ്ങളുടെ സജീവ സാന്നിധ്യം കൊണ്ട് പ്രൗഢഗംഭീരമായ ചടങ്ങിൽ, രാജ്യത്തിനായി ജീവൻ അർപ്പിച്ച ധീര രക്തസാക്ഷികളെ അനുസ്മരിക്കുകയും ദേശീയ ഐക്യത്തിന്റെ സന്ദേശം പുതുക്കുകയും ചെയ്തു. സമാജം ഭാരവാഹികളും അംഗങ്ങളും ചടങ്ങിന് മാറ്റുകൂട്ടി
ചെയർമാൻ ഷിജോ ഫ്രാൻസിസ് അധ്യക്ഷത വഹിച്ചു, കൺവീനർ ഷാജി ഡി സ്വാഗത പ്രസംഗം പറഞ്ഞു, ഫിനാൻസ് കൺവീനർ ജിജു സിറിയക് നന്ദിയും രേഖപ്പെടുത്തി. പൗരപ്രമുഖൻ സി ആർ രവി കുട്ടികൾക്ക് മധുരം വിതരണം ചെയ്തു. കുട്ടികളുടെ കലാപരിപാടികൾ ചടങ്ങിന് മിഴിവേകി. ലേഡീസ് വിങ്, ജോയിന്റ് കൺവീനർ സുഭാഷ് കൈമൾ, വൈസ് ചെയര്മാൻ സി മഹേഷ്, അനിൽ കുമാർ കെ പി, പ്രോഗ്രാം കൺവീനർ പ്രശാന്ത് എസ് കല്ലുവിളയിൽ, ഓണം പ്രോഗ്രാം കൺവീനർ വിജിത് മയൂര, ജിമ്മി ജോർജ്, ഹരീന്ദ്രൻ, ജോൺ സ്കറിയ എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.

………………………………….
സുവർണ കർണാടക കേരള സമാജം വിവേക് നഗർ സോൺ
സുവർണ കർണാടക കേരള സമാജം വിവേക് നഗർ സോണിൻ്റെ നേതൃത്വത്തിൽ എൺപതാമത് സ്വാതന്ത്ര്യ ദിനം സന്ധ്യാ സുരക്ഷയിലെ അമ്മമാരോടപ്പം സ്റ്റേറ്റ് പ്രസിഡണ്ട് എ.ആർ.രാജേന്ദ്രൻ വിവേക് നഗർ സോൺ ചെയർമാൻ മനോജ്കുമാർ, സ്റ്റേറ്റ് ട്രഷർ ഫ്രാൻസിസ്. പി. സി. ചീഫ് ഗസ്റ്റ് ഫാദർ തോമസ് പാറയിൽ എന്നിവർ ചേർന്ന് പതാക ഉയർത്തി.
പൊതു പരിപാടി പ്രാത്ഥനയോടു കൂടി ചടങ്ങ് ആരംഭിച്ചു. സുവർണ കർണാടക വിവേക് നഗർ സോണിൻ്റെ ലേഡീസ് വിംഗ് ചെയർപേഴ്സൺ ശാരിക മുകേഷിൻ്റെ സ്വാഗത പ്രസംഗത്തോടുകൂടി പരിപാടികൾ ആരംഭിച്ചു. സുവർണ കർണാടക വിവേക് നഗർ സോണിൻ്റെ ചെയർമാൻ മനോജ്കുമാർ അധ്യക്ഷപ്രസംഗം നടത്തി. തുടർന്ന് ഫാദർ തോമസ് പാറയിൽ സ്വാതന്ദ്രിയ ദിനസന്ദേശവും നൽകി.സ്റ്റേറ്റ് പ്രസിഡണ്ട് എ. ആർ. രാജേന്ദ്രൻ. സ്റ്റേറ്റ് ഓർഗാനൈസിങ് സെക്രട്ടറി എം.കെ.ബിജു, സന്ധ്യ സുരക്ഷയിലെ പ്രസാദ് സാർ, സ്റ്റേറ്റ് ജോയിന്റ് ട്രഷർ മുസ്തഫ എന്നിവർ ആശംസ നേർന്നു സംസാരിച്ചു. തുടർന്നു സംസാരിച്ച മലയാളം മിഷൻ കർണാടക ചാപ്റ്റർ മേഖല അദ്ധ്യാപിക സുധ വിനീഷ് പുതിയ മലയാളം ക്ലാസ്സ് വിദ്യാർത്ഥികൾക്ക് പുസ്തക വിതരണം നിർവഹിച്ചു. ഗംഭീരമായ ചടങ്ങുകളോടെ നടത്തപ്പെട്ട ഇതിൽ കൺവീനർ ആയ ജോസ് എൻ എൽ, ബോർഡ് മെമ്പർ അഡ്വ.മുകേഷ്. എം എന്നിവർ പങ്കെടുത്തു. സ്റ്റേറ്റ് ട്രഷർ പി.സി.ഫ്രാൻസിസ് നന്ദി പ്രകാശിപ്പിച്ചതോടുകൂടി ചടങ്ങ് അവസാനിച്ചു.
അതോടൊപ്പം സന്ധ്യ സുരക്ഷയിലെ അമ്മമാരുടെയും. സോണിലെ മെമ്പർമാരുടെ മക്കളുടെയും കൾച്ചുറൽ പരിപാടിയോടുകൂടി അവസാനിച്ചു. തുടർന്ന് അവരോടൊപ്പം ഉച്ച ഭക്ഷണം കഴിച്ചു പിരിഞ്ഞു.

…………………………………………..
സുവർണ്ണ കർണ്ണാടക കേരള സമാജം (R) കന്റോൺമെന്റ് സോൺ
സുവർണ്ണ കർണ്ണാടക കേരള സമാജം (R) കന്റോൺമെന്റ് സോണിൻ്റെ ആഭിമുഖ്യത്തിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷത്തിൻ്റെ ഭാഗമായി സോണൽ ചെയർമാൻ സുധാകരൻ എസ് ദേശീയപതാക ഉയർത്തി.
സൗജന്യ മെഗാ ഡെന്റൽ ചെക്ക് അപ്പ് ക്യാമ്പ് സംഘടിപ്പിച്ചു. പ്രോഗ്രാം കോർഡിനേറ്റർ മണികണ്ഠനും യൂത്ത് വിംഗ് കൺവീനർ ഉണ്ണികൃഷ്ണനും ജോയിന്റ് കൺവീനർ ഇസ്മായിലും ക്യാമ്പിന് നേതൃത്വം നൽകി.
55-ൽ അധികം അംഗങ്ങൾ പരിപാടിയിൽ പങ്കെടുത്ത് ദന്തപരിശോധനയുടെയും വിദഗ്ധ നിർദ്ദേശങ്ങളുടെയും പ്രയോജനം നേടി.

…………………………..
ബംഗളൂരു മലയാളി ഫോറം സ്വാതന്ത്ര്യദിന ആഘോഷം
ഭാരതത്തിൻ്റെ എൺപതാമത് സ്വാതന്ത്ര്യ ദിനം ബംഗളൂരു മലയാളി ഫോറം എസ് ജി പാളയിലുള്ള സി എസ് ടി വിദ്യാഭവനിൽ വച്ച് ആഘോഷിച്ചു. പ്രസിഡണ്ട് പി.ജെ.ജോജോ പതാക ഉയർത്തി. സി എസ് ടി വിദ്യാഭ്യാസ ഡയറക്ടർ ഫാദർ സിജു മുഖ്യാതിഥിയായിരുന്നു.
സെക്രട്ടറി ഷിബു ശിവദാസ്, വൈസ് പ്രസിഡണ്ട് ടോണി, ട്രഷറർ സജീവ് ഇ. ജെ. ജോയിന്റ് സെക്രട്ടറി ഡോ. ബീന പ്രവീൺ, ജോയിന്റ് ട്രഷറർ ചാർലി മാത്യു, മധു കലമാനൂർ എന്നിവർ സംസാരിച്ചു. ഹെറാൾഡ് മാത്യു, അരുൺ ജോർജ്, അനിൽ ധർമ്മപതി, ദിനേശൻ, ജോസഫ് മാത്യു, ഓമന ജേക്കബ്, വിജയൻ തോനൂർ, രാജൻ. കെ,അശ്വതി, സുരേഷ്, അമൽ, പ്രവീൺ, സജീത്ത്, സുരജ്, സിസിയ,നിത്യ, മിനി ജോൺ തുടങ്ങിയവർ നേതൃത്വം നൽകി. സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് ലേഡി സ് വിങ്ങിൻ്റെയും യൂത്ത് വിങ്ങിൻ്റെയും നേതൃത്വത്തിൽ കൾച്ചറൽ പ്രോഗ്രാമുകളും അരങ്ങേറി.

………………………
കൈരളി നിലയം സ്കൂളുകളിൽ 80-ാം സ്വാതന്ത്ര്യദിനാഘോഷം
കൈരളി നിലയം സ്കൂളുകളിൽ 80-ാം സ്വാതന്ത്ര്യദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. കൈരളി നിലയം സ്കൂളിലെ മുൻ വിദ്യാർഥിയും മുൻ സൈനിക ഉദ്യോഗസ്ഥനുമായ ലെഫ്റ്റനന്റ് കേണൽ കമറുദ്ദീൻ ടി.വി. (റിട്ട.) ആയിരുന്നു ചടങ്ങിലെ മുഖ്യാതിഥി.
സ്കൂളിലെത്തിയ മുഖ്യാതിഥിയെ പ്രസിഡണ്ട് സുധാകരൻ രാമന്തളി, ജോയിന്റ് സെക്രട്ടറി കെ. രാധാകൃഷ്ണൻ, ട്രഷറർ വി.എം. രാജീവ്, ജോയിന്റ് സെക്രട്ടറി സി. വിജയകുമാർ, മാനേജിങ് കമ്മിറ്റി അംഗങ്ങൾ, വിവിധ സ്ഥാപനങ്ങളുടെ മേധാവികൾ എന്നിവർ ചേർന്ന് സ്വീകരിച്ചു.
തുടർന്ന് ലെഫ്റ്റനന്റ് കേണൽ കമറുദ്ദീൻ ദേശീയപതാക ഉയർത്തി. വിദ്യാർഥികളെ അഭിസംബോധന ചെയ്ത് അദ്ദേഹം സ്വാതന്ത്ര്യദിന സന്ദേശം നൽകി.
പതാക ഉയർത്തലിന് പിന്നാലെ വിദ്യാർഥികളുടെ മാർച്ച് പാസ്റ്റ്, വിവിധ ഡിസ്പ്ലേകൾ, ദേശഭക്തിഗാനങ്ങൾ, കലാപരിപാടികൾ എന്നിവ അരങ്ങേറി. വിദ്യാർഥികളുടെ നേതൃത്വത്തിലുള്ള വിവിധ ദേശഭക്തി പരിപാടികൾ ആഘോഷത്തിന് മാറ്റുകൂട്ടി.
ചടങ്ങിൽ കൈരളി നിലയം പ്രസിഡണ്ട് സുധാകരൻ രാമന്തളിയും കെ. രാധാകൃഷ്ണനും സംസാരിച്ചു. അക്കാദമിക് കോഓർഡിനേറ്റർ ദീപ എൻ. നന്ദി രേഖപ്പെടുത്തി.

………………..
കേരള സമാജം നെലമംഗലയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു പ്രസിഡണ്ട് ശശി വേലപ്പൻ പതാക ഉയർത്തി കൺവീനർ ഉതുപ്പ് ജോർജ് സ്വാതന്ത്ര്യ ദിന സന്ദേശം നൽകി മധുര വിതരണവും നടത്തി, കെ. ആർ.സതീഷ് കുമാർ,കലേഷ് ജി ബാബു, ദീപു പത്മനാഭൻ,രാജേഷ് കുമാർ, അജി ജേക്കബ്, നിഷാന്ത് തുടങ്ങിയവർ നേതൃത്വം നൽകി.

……………………………….
പരി. ദൈവമാതാവിൻ്റെ സ്വർഗാരോപണം തിരുന്നാളും, സ്വാതന്ത്ര്യദിനം ആഘോഷവും
മത്തിക്കരെ. സെന്റ്. സെബാസ്റ്റ്യൻ ഫോറോനാ ദേവാലയത്തിൽ പരി. കന്യകമറിയത്തിൻ്റെ സ്വർഗ്ഗരോപണ തിരുന്നാളിന് രാവിലെ 6.30ന് വിശുദ്ധ കുർബാനക്ക് ബഹു. വികാരി ഫാ. സെബാസ്റ്റ്യൻ ചെറുശേരിൽ സിഎംഫ് മുഖ്യ കാർമികത്വം വഹിച്ചു. തുടർന്ന് ഭാരതത്തിൻ്റെ 80ആം സ്വാതന്ത്ര്യദിനത്തോട് അനുഭന്ധിച്ചു വികാരി ദേശീയ പതാക ഉയർത്തി അഭിവാദ്യങ്ങൾ അർപ്പിച്ചു.

……………………………
കെ എൻ എസ് എസ് ബൊമ്മനഹള്ളി കരയോഗം സ്വാതന്ത്ര്യദിനാഘോഷം
കെ എൻ എസ് ബൊമ്മനഹള്ളി കരയോഗം ഭാരതത്തിന്റെ എൺപതാമത് സ്വാതന്ത്ര്യദിനം ആഘോഷിച്ചു. കരയോഗം കാര്യാലയത്തിൽ വച്ച് നടന്ന ചടങ്ങിൽ പ്രസിഡണ്ട് വിജേഷ് വി നായർ പതാക ഉയർത്തി. വൈസ് പ്രസിഡണ്ട് അനീഷ് കുമാർ, ബോർഡ് അംഗം മധു മേനോൻ, ഈ സി അംഗം വിപിൻകുമാർ നായർ, മുതിർന്ന അംഗം മധുസൂദനൻ നായർ എന്നിവർ സംസാരിച്ചു.
ചടങ്ങിൽ പങ്കെടുത്തവർക്കെല്ലാം മധുര പലഹാരം നൽകി കൊണ്ടു സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ പ്രാധാന്യങ്ങളെകുറിച്ച് മധുസൂദനൻ നായർ സംസാരിച്ചു. കൂടാതെ കെ എൻ എസ് എസ് യുവജന വിഭാഗം സ്വാതന്ത്ര്യദിനാഘോഷത്തോടന്നുബന്ധിച്ചു ശേഷധ്രിപുരത്തെ ബോർഡ് ഓഫീസിൽ വച്ചു നടത്തുന്ന സൗജന്യ മെഡിക്കൽ ക്യാമ്പും രക്തധാന ചടങ്ങുകൾക്കും എല്ലാവിധ ആശംസകളും നേർന്നു.

……………………..
മലബാർ മുസ്ലിം അസോസിയേഷൻ
“സാമ്രാജ്യത്വ അധിനിവേശം തകർത്ത് നാം നേടിയ സ്വാതന്ത്ര്യവും ഇന്ത്യൻ മതേതരത്വവും കാത്തുസൂക്ഷിക്കാൻ നാം ബാധ്യസ്ഥരാണെന്നും സാമ്രാജ്യത്വം വീണ്ടും തിരിച്ചുവരുന്ന സാഹചര്യങ്ങൾ സൃഷ്ടിക്കപ്പെടാതിരിക്കാൻ ജാഗ്രത അനിവാര്യമാണെന്നും ലോകരാജ്യങ്ങൾക്ക് മുമ്പിൽ ഇന്ത്യ തകർക്കപ്പെടാനാവാത്ത ശക്തിയായി വളരുകയാണെന്നും മലബാർ മുസ്ലിം അസോസിയേഷൻ പ്രസിഡണ്ട് ഡോ. എൻ. എ. മുഹമ്മദ് സ്വാതന്ത്ര്യദിന സന്ദേശത്തിൽ പറഞ്ഞു.
മൈസൂർ റോഡ് ക്രസൻ്റ് സ്കൂളിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിൽ സെക്രട്ടറിമാരായ കെ. സി. അബ്ദുൽ ഖാദറും പി. എം. അബ്ദുൽ ലത്തീഫ് ഹാജിയും ചേർന്ന് പതാക ഉയർത്തി.
തുടർന്ന് നടന്ന പരിപാടിയിൽ പി. എം. ലത്തീഫ് ഹാജി അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ മുജാഹിദ് മുസ്തഫ ഖാൻ പ്രസിഡന്റ് ഡോ. എൻ. എ. മുഹമ്മദിൻ്റെ സ്വാതന്ത്ര്യദിന സന്ദേശം കൈമാറി.
സെക്രട്ടറി ശംസുദ്ധീൻ കൂടാളി, പി. എം. മുഹമ്മദ് മൗലവി, എ. കെ. അബ്ദുൽ കബീർ, ടി. സി. ശബീർ, യൂനുസ് ഫൈസി,രാജ വേലു, ശ്വേത എൻ, റീത്ത ഫ്രാൻസിസ് ,സീബീ ഗുണ്ടയ്യ തുടങ്ങിയവർ പ്രസംഗിച്ചു.
വിദ്യാർത്ഥികളുടെ മാർച്ച് പാസ്റ്റും ഡ്രില്ലും ഇതര കലാപരിപാടികളും നടന്നു. വൈസ് പ്രിൻസിപ്പൽ മുഹമ്മദ് അഫ്സർ പാഷ സ്വാഗതവും റബേക്ക നന്ദിയും പറഞ്ഞു.

………………………………….
SKSSF BOMMANAHALLI AREA
SKSSF BOMMANAHALLI AREA COMMITTEE സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ചു സലീം മിന്റ്,സിദ്ദീഖ് റഹ്മാനി, ഇഹ്സാൻ മഡ്ഡ, മുസ്തഫ ഹുദവി കാലടി, സി കെ നൗഷാദ് സാഹിബ്, അബ്ദുസമദ് മൗലവി മാണിയൂർ, അഷ്റഫ് വാഫി, ഷംസുദ്ദീൻ കൗസരി, ബഷീർ ബച്ചി തുടങ്ങിയവർ സംബന്ധിച്ചു.

……………………………………..
സുവർണ്ണ കർണാടക കേരളസമാജം കോരമംഗലം ശാഖയുടെ സ്വാതന്ത്ര്യദിന ആഘോഷം
സുവർണ്ണ കർണാടക കേരളസമാജം കോരമംഗലം ശാഖയുടെ ആഭിമുഖ്യത്തിൽ ഭാരതത്തിൻ്റെ 80മത് സ്വാതന്ത്ര്യ ദിനം ആഘോഷപൂർവ്വം കൊണ്ടാടി.
കോരമംഗലം ശാഖ ചെയർമാൻ മധു മേനോൻ ഭാരതത്തിൻ്റെ ദേശീയ പതാക ഉയർത്തിയ ചടങ്ങിൽ മുൻ ചെയർമാൻ ബിജുകൊല്ലംകുഴി ക്രൈസ്റ്റ് യൂണിവേഴ്സിറ്റി പ്രൊഫസർ ഡോക്ടർ ടി പി വി വിനോദ്, അഡ്വക്കേറ്റ് വർഗീസ് നൈന് തരകൻ ബാലകൃഷ്ണൻ, വൈസ് ചെയർപേഴ്സൺ ആശാ പ്രിൻസ്, ജോയിൻ കൺവീനർ റെജി രജീഷ്, ഷൈനി, ഫിലോമിന ഡേവിഡ്, രേഷ്മ ഷാജിത്ത്, ലിസി, അനിതാ വിജയകുമാർ ഫിനാൻസ് കൺവീനർ ഉദയകുമാർ, വിജയകുമാർ, കൃഷ്ണ, ജോയ് പി ജെ, ശ്രീരംഗീത്, നിശാന്ത്, വി എക്സ് ജോൺ, ബെന്നി, വർഗീസ്, പ്രശാന്ത് നല്ലവരായ പ്രദേശവാസികളും ഈ ആഘോഷത്തിൽ പങ്കെടുത്ത് വിജയിപ്പിച്ചു.

………………………………
നന്മ ബെംഗളൂരു കേരള സമാജം സ്വാതന്ത്ര്യദിനാഘോഷം
നന്മ ബെംഗളൂരു കേരള സമാജം 80-ാം സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു. നന്മയുടെ ഓഫീസിൽ പതാക ഉയർത്തൽ ചടങ്ങിൽ പ്രസിഡന്റ് ഹരിദാസൻ കെ. പതാക ഉയർത്തി. സെക്രട്ടറി വാസുദേവൻ, ട്രഷറർ പ്രവീൺ, വൈസ് പ്രസിഡണ്ട് ഗോപാൽ കൃഷ്ണൻ പി., ജോയിന്റ് സെക്രട്ടറി അബ്ദുൽ ജലീൽ, ജോയിന്റ് ട്രഷറർ ജയരാജ്, സീനിയർ വിംഗ് ചെയർമാൻ വൽസൻ സി. ആർ., കൺവീനർ ഗോപാലകൃഷ്ണൻ കെ., എക്സിക്യൂട്ടീവ് മെമ്പർമാരായ സുരേഷ് എം., സുരേഷ് കുമാർ ജി., പ്രസാദ് കെ., തങ്കപ്പൻ, മനോജ് കുമാർ എം., ശിവൻകുട്ടി പി. ആർ., മോഹൻ കെ. കെ., പി. കെ. ബാലകൃഷ്ണൻ, ലേഡീസ് വിംഗ് ചെയർപേഴ്സൺ ദീപാ സുരേഷ്, കോഡിനേറ്റർ പ്രസീന മനോജ്, ജോയിന്റ് കോഡിനേറ്റർ സുമതി വാസു, എക്സിക്യൂട്ടീവ് മെമ്പർമാരായ ജ്യോതി ലക്ഷ്മണൻ, സജിനി ഹരിദാസ്, ലത, മെമ്പർ വർഷ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

…………………………………
ശ്രീനാരായണ ഗുരു ധർമ്മ പ്രേരണ ചാരിറ്റബിൾ ട്രസ്റ്റ കർണാടക സ്വാതന്ത്ര്യദിനാഘോഷം
ശ്രീനാരായണ ഗുരു ധർമ്മ പ്രേരണ ചാരിറ്റബിൾ ട്രസ്റ്റ കർണാടകയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യദിനാഘോഷത്തിൻ്റെ ഭാഗമായി ആഗസ്റ്റ് 15-ന് രാവിലെ 10 മണിക്ക് മത്തിക്കെരെയിലുള്ള ട്രസ്റ്റിൻ്റെ രജിസ്റ്റേർഡ് ഓഫീസിൽ പതാക ഉയർത്തൽ ചടങ്ങ് നടത്തി.
ട്രസ്റ്റ് പ്രസിഡണ്ട് പി. എ. കുമാരൻ ദേശീയപതാക ഉയർത്തി ചടങ്ങിന് നേതൃത്വം നൽകി. ട്രസ്റ്റ് ഭാരവാഹികളും അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.
