ഇടുക്കി നെടുങ്കണ്ടത്ത് മാതാപിതാക്കളെ മകൻ വെട്ടിക്കൊലപ്പെടുത്തി. എഴുകുംവയൽ സ്വദേശികളായ ആന്റണി, ഭാര്യ വത്സമ്മ എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മകൻ അജീഷിനെ നെടുങ്കണ്ടം പൊലീസ് കസ്റ്റഡിയിലെടുത്തു.

മാതാപിതാക്കളെ കൊലപ്പെടുത്തിയ ശേഷം അജീഷ് തന്നെയാണ് സുഹൃത്തിനെ ഫോണിൽ വിളിച്ച് വിവരം അറിയിച്ചത്. സുഹൃത്ത് പഞ്ചായത്ത് മെമ്പറെയും നാട്ടുകാരെയും വിവരം അറിയിച്ചതിനെ തുടർന്ന് ഇവർ വീട്ടിലെത്തി. ആയുധവുമായി നിൽക്കുന്ന അജീഷിനെയാണ് വീട്ടിൽ കണ്ടെത്തിയത്. തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് ഇയാളെ കീഴ്പ്പെടുത്തി കസ്റ്റഡിയിലെടുത്തു.

അജീഷ് ലഹരിക്ക് അടിമയാണെന്നാണ് പൊലീസ് പറയുന്നത്. ഇയാളുടെ മാനസികനിലയും പരിശോധിച്ചുവരികയാണ്. കൊലപാതകത്തിന് പിന്നിലെ യഥാർഥ കാരണം ചോദ്യം ചെയ്യലിന് ശേഷമേ വ്യക്തമാകൂവെന്നും പൊലീസ് അറിയിച്ചു.

സംഭവസ്ഥലം പൊലീസ് സീൽ ചെയ്തിട്ടുണ്ട്. ശനിയാഴ്ച രാവിലെ ഫോറൻസിക് സംഘം സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തും.

Related Posts