സർജാപുര റോഡിലെ ഗോദ്റെജ് 24 അപ്പാർട്ട്മെന്റ് സമുച്ചയത്തിൽ രണ്ടു ദിവസങ്ങളിലായി നടന്ന ഓണാഘോഷം വൈവിധ്യമാർന്ന പരിപാടികൾകൊണ്ട് ശ്രദ്ധേയമായി. ആദ്യ ദിവസം നടന്ന കുട്ടികളുടെ ചിത്രരചനാ മത്സരം, വടംവലി, കളരിപ്പയറ്റ് പ്രദർശനം എന്നിവയോടെ ഓണാഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചു.
രണ്ടാം ദിവസം മാവേലി എഴുന്നള്ളത്ത്, മെഗാ തിരുവാതിര എന്നിവ അരങ്ങേറി. തുടർന്ന് വാഴയിലയിൽ വിഭവസമൃദ്ധമായ ഓണസദ്യയും അപ്പാർട്ട്മെന്റ് നിവാസികളുടെ കലാപരിപാടികളും തത്സമയ സംഗീതവിരുന്നും നടന്നു. ഡി.ജെ സംഗീതത്തോടെയാണ് ആഘോഷങ്ങൾക്ക് സമാപനമായത്. എല്ലാ കുടുംബങ്ങളുടെയും സജീവ പങ്കാളിത്തം ഓണാഘോഷത്തെ ശ്രദ്ധേയമാക്കി.