കാവേരി ജലവിഹിതവുമായി ബന്ധപ്പെട്ട് കർണാടകയിൽ നടക്കുന്ന ബന്ദിൻ്റെ പശ്ചാത്തലത്തിൽ കർണാടക–തമിഴ്നാട് അതിർത്തി മേഖലകളിൽ പ്രത്യേക ജാഗ്രത നിർദേശം. അത്തിബെലെ ഉൾപ്പെടെയുള്ള അതിർത്തി പ്രദേശങ്ങളിൽ പ്രതിഷേധങ്ങളും റോഡ് ഉപരോധങ്ങളും ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ വാഹന ഗതാഗതം തടസപ്പെടാൻ സാധ്യതയുണ്ട്.

ബന്ദ് രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അതിർത്തി മേഖലകളിലൂടെ തമിഴ്നാട്ടിലേക്കും തിരിച്ചുമുള്ള യാത്രക്കാർ യാത്രാ സമയം ക്രമീകരിക്കണമെന്നും സാധ്യമായാൽ ബദൽ മാർഗങ്ങൾ പരിഗണിക്കണമെന്നും നിർദേശമുണ്ട്.

ബെംഗളൂരു വിമാനത്താവളത്തിലേക്ക് പോകുന്നവരും കൂടുതൽ സമയം കൈവശം വെച്ച് യാത്ര തിരിക്കണം. പ്രധാന റോഡുകളിലും അന്തർസംസ്ഥാന പാതകളിലും പ്രതിഷേധം മൂലം താൽക്കാലിക ഗതാഗത നിയന്ത്രണങ്ങൾ ഉണ്ടായേക്കാമെന്നാണ് മുന്നറിയിപ്പ്.

Related Posts