സുവർണ്ണ കർണാടക കേരള സമാജം കോറമംഗല ശാഖയുടെ ആഭിമുഖ്യത്തിൽ ഭാരതത്തിൻ്റെ 80-ാം സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിക്കുന്നു. ഓഗസ്റ്റ് 15ന് രാവിലെ 9 മണിക്ക് ശാഖാ ചെയർമാൻ സി. മധുമേനോൻ്റെ നേതൃത്വത്തിൽ ദേശീയ പതാക ഉയർത്തും.

സുവർണ്ണ കർണാടക കേരള സമാജം സംസ്ഥാന, ജില്ലാ ഭാരവാഹികൾ, ക്രൈസ്റ്റ് യൂണിവേഴ്സിറ്റി പ്രൊഫസർമാരായ ഡോ. ടി.പി.വി.വിനോദ്, പ്രൊഫ.ലിജേഷ്, കോറമംഗലം ശാഖ മുൻ ചെയർമാൻ ബിജു കൊല്ലംകുഴി, BOD അംഗങ്ങൾ, എക്സിക്യൂട്ടീവ് അംഗങ്ങൾ, ശാഖാ അംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.

സ്വാതന്ത്ര്യദിനാഘോഷത്തിൽ എല്ലാ അംഗങ്ങളും കുടുംബസമേതം പങ്കെടുക്കണമെന്ന് ഭാരവാഹികൾ അഭ്യർഥിച്ചു.

മുൻകൂട്ടി തീരുമാനിച്ച പ്രകാരമുള്ള വൺഡേ ട്രിപ്പും ഉണ്ടായിരിക്കും. പങ്കെടുക്കാൻ താൽപര്യമുള്ളവർ സീറ്റുകൾ മുൻകൂട്ടി ഉറപ്പാക്കണമെന്ന് ഭാരവാഹികൾ അറിയിച്ചു. 5 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് പൂർണ്ണമായും സൗജന്യവും 10 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ഹാഫ് ചാർജ്ജും ഈടാക്കും. കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കുമൊപ്പം ഒത്തുചേർന്ന് സന്തോഷിക്കാനും ആഘോഷിക്കാനും ലഭിക്കുന്ന ഈ അവസരം എല്ലാവരും പ്രയോജനപ്പെടുത്തണമെന്ന് സംഘാടകർ അറിയിച്ചു.

Related Posts