പ്രെസ്റ്റീജ് ജിണ്ടാൽ സിറ്റി മലയാളി കൂട്ടായ്മയായ കേരളീയത്തിൻ്റെ 5 ദിവസം നീണ്ടു നിന്ന ഓണാഘോഷം സമാപിച്ചു. “going beyond the walls” എന്ന ആശയവുമായി സാമൂഹിക സാംസ്‌കാരിക പ്രവർത്തനം നടത്തുന്ന സംഘടന ഈ വർഷം Narcotic Control Bureau, Disabodh എന്നിവയുമായി സാഹകരിച്ചു “say yes to life and no to drugs” എന്ന മയക്കു മരുന്നിനെതിരെയുള്ള ആശയം ഉൾകൊള്ളിച്ചാണ് ഓണാഘോഷം സംഘടിപ്പിച്ചത്. സമാപന സമ്മേളനത്തിൽ രാജീവ്ഗാന്ധി ആരോഗ്യ സർവകാശല വൈസ് ചാൻസലർ ഡോ.ഭഗവാൻ ബി.സി, Narcotic Control Bureau സൂപ്രണ്ട് രത്തൻ, Dishabodh ഡയറക്ടർ ശിവാങ്കണി റെഡ്‌ഡി, അപാർട്മെന്റ് അസോസിയേഷൻ പ്രസിഡണ്ട് പ്രകാശ് സി എന്നിവർ പങ്കെടുത്തു.

സംസ്ഥാനത്തെ ആദ്യ അപ്പാർട്മെന്റ് കേന്ദ്രീകരിച്ചുള്ള ഗൃഹശുദ്ധി അഭിയാൻ ഡോ ഭഗവാൻ ഈ ഓണാഘോഷ വേദിയിൽ ഉദ്‌ഘാടനം ചെയ്തു. ‘എല്ലാവരും മയക്കു മരുന്നിനെതിരെ നിലകൊള്ളും’ എന്ന പ്രതിജ്ഞ എടുത്ത ഈ ആഘോഷത്തിൽ ആയിരത്തിലേറെ പേർ പങ്കെടുത്തു.

ജൂലൈ 26ന് പായസ മത്സരം, ഓണപാട്ട് മത്സരം, ഓഗസ്റ്റ് 1ന് കലാമണ്ഡലം ആദിത്യൻ്റെ നേതൃത്വത്തിൽ ഉള്ള പൂതനാമോക്ഷം കഥകളി, ആഗസ്റ്റ് 2ന് 20ഓളം ടീമുകൾ പങ്കെടുത്ത വടംവലി മത്സരം, ഓഗസ്റ്റ് 8ന് പൂക്കള മത്സരം, തീറ്റ മത്സരം, കൾച്ചറൽ പ്രോഗ്രാമുകൾ, 9ന് ഘോഷയാത്ര, മെഗാ തിരുവാതിര, ഓണാസദ്യ, സംഗീത നിശാ തുടങ്ങിയ ഒട്ടേറെ പരിപാടികൾകൊണ്ട് ഏറെ ശ്രദ്ധേയമായിരുന്നു ഈ വർഷത്തെ കേരളീയത്തിൻ്റെ ഓണാഘോഷം.

കേരളീയം പ്രസിഡണ്ട് രാജേഷ് വെട്ടംതൊടി, വൈസ് പ്രസിഡണ്ട് സഹീർ അബ്ബാസ്, ജനറൽ സെക്രട്ടറി ലിജോഷ് ജോസ്, ജോയിന്റ് സെക്രട്ടറി ബിന്ദു.പി, ട്രഷറർ ഡോ.ചിന്റ്റൂ എസ് കുമാർ, കമ്മിറ്റി അംഗങ്ങളായ പ്രസാദ് സി പി, ഇർഫാന റോക്കി, ഡോ ദർശന എസ് കുമാർ, ഹരീഷ് ഭാസ്കരൻ, പ്രകാശ് എൻ, ഗംഗധരൻ, ഡോ. ലക്ഷ്മി പൂയത്ത്, അരുൺ റാം, ദീപ കൃഷ്ണൻ, ജോബിൻ അഗസ്റ്റിൻ എന്നിവർ നേതൃത്വം നൽകി.

keraleeyam2

Related Posts