ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനാഘോഷത്തിൻ്റെ ഭാഗമായി ‘നന്മ ബെംഗളൂരുവിൻ്റെ’ നേതൃത്വത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കും. ഓഗസ്റ്റ് 15 ശനിയാഴ്ച രാവിലെ 8.30ന് നന്മ ഓഫീസിൽ നടക്കുന്ന ചടങ്ങിൽ അംഗങ്ങളും കുടുംബാംഗങ്ങളും പങ്കെടുക്കും.

പരിപാടിയുടെ ഭാഗമായി സ്വാഗത പ്രസംഗം, ദേശീയപതാക ഉയർത്തൽ, ദേശീയഗാനാലാപനം, മധുരപലഹാര വിതരണം, നന്ദിപ്രകടനം എന്നിവ നടക്കും.

നന്മയുടെ സ്ഥാപക സെക്രട്ടറി വി.എൻ.പ്രസാദിൻ്റെ വസതിയോട് ചേർന്നുള്ള ഓഫീസ് പരിസരത്താണ് സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നത്. സ്വാതന്ത്ര്യത്തിൻ്റെ മഹത്വവും രാജ്യത്തിൻ്റെ ഐക്യവും ദേശസ്നേഹവും ഉയർത്തിപ്പിടിച്ച് എല്ലാവരും ആഘോഷത്തിൽ പങ്കുചേരണമെന്ന് സംഘാടകർ അഭ്യർഥിച്ചു.

Related Posts