കേരള-കർണാടക യാത്രക്കാർക്ക് കൂടുതൽ സൗകര്യമൊരുക്കി കെഎസ്ആർടിസി എക്സിക്യൂട്ടീവ് ക്ലാസ് എസി ബസ് സർവീസ് ആലപ്പുഴ–ബെംഗളൂരു റൂട്ടിൽ ഓഗസ്റ്റ് 16 മുതൽ ആരംഭിക്കും.

ആലപ്പുഴയിൽ നിന്ന് വൈകിട്ട് 6 മണിക്ക് പുറപ്പെടുന്ന ബസ് പിറ്റേന്ന് രാവിലെ 6.30-ന് ബെംഗളൂരുവിലെത്തും. മടക്കയാത്രയിൽ ബെംഗളൂരുവിൽ നിന്ന് രാത്രി 8 മണിക്ക് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 8 മണിക്ക് ആലപ്പുഴയിലെത്തും.

ഒന്നിടവിട്ട ദിവസങ്ങളിലായിരിക്കും സർവീസ് നടത്തുക. ദീർഘദൂര യാത്രക്കാർക്ക് കൂടുതൽ സുഖകരവും സുരക്ഷിതവുമായ യാത്ര ഉറപ്പാക്കുകയാണ് പുതിയ എക്സിക്യൂട്ടീവ് ക്ലാസ് എസി സർവീസിലൂടെ കെഎസ്ആർടിസിയുടെ ലക്ഷ്യം.

ഓണത്തോടനുബന്ധിച്ച് യാത്രക്കാരുടെ തിരക്ക് വർധിക്കുന്ന സാഹചര്യത്തിൽ പുതിയ സർവീസ് വലിയ ആശ്വാസമാകുമെന്നാണ് പ്രതീക്ഷ. യാത്രക്കാർക്ക് ഓൺലൈനായും കെഎസ്ആർടിസി ബുക്കിങ് കൗണ്ടറുകളിലൂടെയും ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യാം.

Related Posts