കർണാടകയിലെ മംഗളൂരുവിലെ ശ്രീനിവാസ കോളേജിൽ റാഗിങ്ങിൻ്റെ പേരിൽ രണ്ട് മലയാളി വിദ്യാർഥികൾക്ക് ക്രൂരമർദനം. ഒന്നാം വർഷ വിദ്യാർഥികളായ ആദർശ്, ജസിൻ ഖാദർ എന്നിവർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. ഇരുവരെയും ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കറുത്ത ഷൂസ് ധരിച്ചെത്തിയതിനെ ചൊല്ലിയുണ്ടായ തർക്കമാണ് റാഗിങ്ങിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം. ജൂനിയർ വിദ്യാർഥികളെ മർദിച്ചത് സീനിയർ മലയാളി വിദ്യാർഥികളാണെന്നും റിപ്പോർട്ടുണ്ട്.

സംഭവത്തിൽ ലോജിസ്റ്റിക്സ് വിഭാഗത്തിലെ ആറ് രണ്ടാം വർഷ വിദ്യാർഥികൾക്കെതിരെ മംഗളൂരു പാണ്ഡേശ്വർ പൊലീസ് റാഗിംഗ് ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. സംഭവത്തിൽ വിശദമായ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

കോളേജ് അധികൃതരും സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായും, കുറ്റക്കാരെന്ന് കണ്ടെത്തുന്നവർക്കെതിരെ കർശന അച്ചടക്ക നടപടി സ്വീകരിക്കുമെന്നും അറിയിച്ചു.

Related Posts