ഷെട്ടിഹള്ളി – മേതരഹള്ളി അയ്യപ്പ സേവാ സംഘം ഈ വർഷവും രാമായണ മാസാചരണത്തിൻ്റെ ഭാഗമായി ദിവസവും രാമായണ പാരായണവും തുടർന്ന് ഭജനയും ഭക്തിനിർഭരമായി ആചരിക്കുന്നു. തുടർച്ചയായ മൂന്നാം വർഷമാണ് സംഘം ഇത് നടത്തുന്നത്. സരസ്വതി, സീന, ഉഷ, തങ്കം, ലത തുടങ്ങിയവരുടെ നേതൃത്വത്തിലാണ് രാമായണ പാരായണം നടത്തുന്നത്. കർക്കിടകം 31വരെ തുടരും. പാരായണത്തിന് ശേഷം ഭജന സംഘത്തിൻ്റെ ഭക്തിസാന്ദ്രമായ ഭജനയും പ്രസാദ വിതരണവും ലഘുഭക്ഷണവും ഉണ്ടാവും.

Related Posts