മലപ്പുറം കോഡൂരിൽ ഓട്ടോ ഡ്രൈവർ അബ്‌ദുൾ ലത്തീഫിൻ്റെ മരണത്തിൽ പ്രതികൾക്കെതിരെ നരഹത്യകുറ്റം ചുമത്തി. സംഭവത്തിൽ കസ്റ്റഡിയിൽ എടുത്ത 3 ബസ് ജീവനക്കാരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ബസ് ജീവനക്കാരായ സുജീഷ്, നിഷാദ്, സിജു എന്നിവർക്കെതിരേയാണ് കേസെടുത്തത്. മരണകാരണം ഹൃദയാഘാതം ആണെന്നാണ് പോസ്റ്റുമാർട്ടം റിപ്പോർട്ട്.

ബസിലെ ജീവനക്കാർ ആക്രമിച്ചതിന് പിന്നാലെ മർദനത്തിൽ പരിക്കേറ്റ അബ്‌ദുൽ ലത്തീഫ് ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയപ്പോൾ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. ഇന്നലെ രാവിലെ പത്തോടെ മലപ്പുറം വെസ്റ്റ് കോഡൂരിലായിരുന്നു സംഭവം. മഞ്ചേരി-തിരൂർ റൂട്ടിലോടുന്ന സ്വകാര്യ ബസ് ജീവനക്കാർ വെസ്റ്റ് കോഡൂരിൽ ഓട്ടോ തടഞ്ഞുവച്ച് ചെയ്തു.

ബസ്റ്റോപ്പിൽ നിന്ന് കയറ്റിയത് ചോദ്യം ചെയ്‌തായിരുന്നു ഡ്രൈവറെ മർദിച്ചത്. തുടർന്നു നടന്ന കൈയേറ്റത്തിൽ അബ്ദുൾ ലത്തീഫിനു പരുക്കേറ്റതായി നാട്ടുകാർ പറഞ്ഞു. അബ്‌ദുൽ ലത്തീഫ് തനിച്ചാണ് മലപ്പുറം താലൂക്ക് ആശുപത്രിയിൽ എത്തിയത്. തുടർന്ന് കുഴഞ്ഞു വീഴുകയായിരുന്നു. പിന്നീട് മരണം സ്ഥിരീകരിച്ചു.

Related Posts