വയനാട്ടിലെ കര്‍ണാടക-കേരള അതിര്‍ത്തിയായ ബാവലിയില്‍ ലഹരി മരുന്ന് പരിശോധനക്കിടെ എസൈസ് ഉദ്യോഗസ്ഥന് നേരെ ആക്രമണം. സിവിൽ എക്സൈസ് ഓഫീസർ വാഹനം നിർത്താൻ ആവശ്യപ്പെട്ടപ്പോൾ ബൈക്ക് ഇടിച്ച് വീഴ്ത്തി. സിവിൽ എക്സൈസ് ഓഫീസർ ജയ്മോന് പരുക്കേറ്റു.
മാനന്തവാടി ബാവലി ചെക്ക് പോസ്റ്റിലെ പരിശോധനക്കിടെയാണ് സംഭവം. ഉദ്യോഗസ്ഥന് മൂന്ന് പല്ലുകൾ നഷ്ടമാവുകയും താടിയെല്ലിന് പരുക്കേൽക്കുകയും ചെയ്‌തു. സംഭവത്തിൽ പ്രതിയായ ഹൈദറെ പോലീസ് പിടികൂടി. മുൻപും ലഹരിക്കടത്ത് കേസിൽ പിടിയിൽ ആയിട്ടുള്ള ഹൈദർ അഞ്ചാം മൈൽ സ്വദേശിയാണ്.