കേരള സമാജം ബാംഗ്ലൂർ മാഗഡി റോഡ് സോൺ സംഘടിപ്പിക്കുന്ന ഓണാഘോഷം – ‘ഓണോത്സവ് 2026’ ഒക്ടോബർ 11ന് സീഗേഹള്ളി എസ്.ജി. മാര്യേജ് ഹാളിൽ വിവിധ പരിപാടികളോടെ നടക്കും. രാവിലെ 9.30 മുതൽ 12.30 വരെ കേരള സമാജം കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികൾ അരങ്ങേറും. തുടർന്ന് ഉച്ചയ്ക്ക് 12 മണിയോടെ ആരംഭിക്കുന്ന പൊതുസമ്മേളനവും തുടർന്ന് ഓണസദ്യയും ആഘോഷങ്ങളുടെ ഭാഗമാകും.

കേരള സാംസ്കാരിക – ടൂറിസം വകുപ്പ് മന്ത്രി പി സി വിഷ്ണുനാഥ്, യശ്വന്ത്പൂർ എംഎൽഎ എസ് ടി സോമശേഖർ എന്നിവർ ചടങ്ങിൽ പങ്കെടുക്കും. വൈകിട്ട് 5.30ന് പ്രശസ്ത ഗായകൻ എം ജി ശ്രീകുമാറും ഗായിക ചിത്ര അരുണും നയിക്കുന്ന സംഗീത വിരുന്നാണ് ഓണാഘോഷത്തിൻ്റെ പ്രധാന ആകർഷണം.

ഓണാഘോഷങ്ങളുടെ ഭാഗമായി സോണൽ അംഗങ്ങൾക്കായി വിവിധ പരിപാടികളും സംഘടിപ്പിക്കുമെന്നും കൺവീനർ സനിൽ കുമാർ അറിയിച്ചു.

Related Posts