മൗവ്വഞ്ചേരി മഹൽ ബാംഗ്ലൂർ ശാഖാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മൗവ്വഞ്ചേരി മഹൽ സംഗമം ഒക്ടോബർ 3ന് ശനിയാഴ്‌ച ബാംഗളൂരിൽവെച്ച്‌ നടക്കും. ജോലിക്കും കച്ചവടത്തിനും ഉപരി പഠനത്തിനുമായി കണ്ണൂർ മൗവ്വഞ്ചേരിയിൽ നിന്നും ബാംഗളൂരിലെത്തുകയും കുടുംബമായും അല്ലാതെയും വർഷങ്ങളായി ഇവിടെ താമസിച്ചുവരികയും നാട്ടുകാരെ തമ്മിൽ ബന്ധപ്പെടുത്താനും പരിചയപ്പെടുത്താനുമുള്ള ഒരു സംഗമമായിരിക്കും ഇതെന്ന് മൗവ്വഞ്ചേരി മഹൽ ബാംഗളൂർ ശാഖാ ജനറൽ സെക്രട്ടറി ടി സി സിറാജ്‌ അറിയിച്ചു. പരിപാടിയിൽ മഹൽ നിവാസികൾക്കായി പ്രത്യേക കലാ കായിക മത്സരങ്ങൾ ഏർപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചർത്തു.

എം എം എ ഷാഫി മസ്ജിദിൽ വെച്ച്‌ ചേർന്ന യോഗത്തിൽ മഹൽ പ്രസിഡണ്ട് സി.എച്ച്‌.ആർ ഹാരിസ്‌ അധ്യക്ഷത വഹിച്ചു. മഹൽ ഖത്തീബ്‌ ഷെരീഫ്‌ ദാരിമി ഉത്ഘാടനം ചെയ്തു. സി കെ നസീർ ഹാജി, എം പി നൗഷാദ്‌, വി സി മുനീർ, സജ്‌നാസ്‌ കൂടാളി, ടി വി മുസ്ഥഫ ഹാജി, റഫീഖ്‌ മൗവ്വത്തിൽ, ടി സി സാലിഹ്‌, എം പി ഫസൽ, ടി സി ഷബീർ, ഷമീം എന്നിവർ പ്രസംഗിച്ചു. കെ കെ സലീം സ്വാഗതവും കെ കെ സത്താർ നന്ദിയും പറഞ്ഞു

Related Posts