സംസ്ഥാനത്ത് സ്വര്‍ണ്ണ വിലയില്‍ ഇടിവ്. പവന് 240 രൂപ കുറഞ്ഞ് 63,920 രൂപയായി. ഗ്രാമിന് 30 രൂപയാണ് കുറഞ്ഞത്. ഗ്രാമിന് 7,990 രൂപയാണ് വില. രാജ്യാന്തര സ്വര്‍ണ്ണ വ്യാപാരം വെള്ളിയാഴ്ച്ച രാവിലെ നഷ്ടത്തിലാണ് നടക്കുന്നത്. ഇന്നത്തെ വില അനുസരിച്ച് പണിക്കൂലി അടക്കം ഒരു പവന്‍ സ്വര്‍ണ്ണം വാങ്ങണമെങ്കില്‍ 68,000 രൂപയെങ്കിലും ആവശ്യമായി വരും. വെള്ളിവില ഗ്രാമിന് 106 രൂപയായി തുടരുന്നു.
ഫെബ്രുവരി 25നാണ് സ്വർണ്ണത്തിന് ചരിത്രത്തിലെ ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയത്. ഗ്രാമിന് 8075 രൂപയും പവന് 64,600 രൂപയുമായിരുന്നു അന്നത്തെ വില.

Related Posts