കർണ്ണാടക മലയാളി കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നീറ്റു പരീക്ഷ ക്രമക്കേട് വിഷയുമായുള്ള സമരം വൻ വിജയം വരിക്കാൻ വിദ്യാർഥി സംഘടനകൾക്ക് സാധിച്ചത്, കോൺഗ്രസ് നേതൃത്വം നൽകുന്ന പ്രതിപക്ഷ കൂട്ടായ്മ ഒറ്റക്കെട്ടായി പാർലമെൻ്റിലും, രാജ്യത്ത് അങ്ങോമിങ്ങോളം പ്രക്ഷോഭം സംഘടിപ്പിച്ചതിൻ്റെ അടിസ്ഥാനത്തിൽകൂടി ആണെന്ന് സംസ്ഥാന പ്രസിഡണ്ട് സുനിൽ തോമസ് മണ്ണിൽ സദസ്സ് ഉദ്ഘാടനം ചെയ്തു അഭിപ്രായപ്പെട്ടു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി യുടെ രാജിയിൽ കുറഞ്ഞതൊന്നും അംഗീകരിക്കില്ലെന്ന് ഉറച്ച് നിന്ന വിദ്യാർഥി കൂട്ടായ്മയുടെ തീരുമാനത്തെ വിജയസദസ്സ് അഭിനന്ദിച്ചു.
ജനറൽ സെക്രട്ടറി ബിജു പ്ലാച്ചേരി സ്വാഗതം പറഞ്ഞു . സംസ്ഥാന ഭാരവാഹികളായ മോണ്ടി മാത്യു, അരുൺകുമാർ, ജേക്കബ് മാത്യു, നന്ദകുമാർ കൂടത്തിൽ, ജോമോൻ ജോർജ്, രാജീവൻ കളരിക്കൽ, ഷാജി ജോർജ്, ജിജോ തോമസ്, സോമരാജൻ, അഡ്വ.മാത്യു വർഗീസ്, അനിൽ കുമാർ ഒ.കെ,അബ്ദുൽ ഗഫൂർ, ജിബി കെ.ആർ.നായർ, ടോമി ജോർജ്, ഷാജു മാത്യു, ഷാജി പി.ജോർജ്, ഷാജിൽ, നിമ്മി രവീന്ദ്രൻ, രാജേഷ്, ജിബിൻ, സജിത എന്നിവർ സംസാരിച്ചു.