പൊങ്കൽ, മകരസംക്രാന്തി ആഘോഷത്തോടനുബന്ധിച്ചുള്ള യാത്രാത്തിരക്ക് പരിഗണിച്ച് ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്ക് പ്രത്യേക തീവണ്ടി സർവീസുകൾ പ്രഖ്യാപിച്ചു.

ബെംഗളൂരു എസ്എംവിടി-കൊല്ലം തീവണ്ടി (06219)
ബെംഗളൂരു-കണ്ണൂർ, ബെംഗളൂരു-കൊല്ലം റൂട്ടുകളിലാണ് സർവീസുകൾ. ബെംഗളൂരു എസ്എംവിടി-കൊല്ലം തീവണ്ടി (06219) ജനുവരി 13-ന് രാത്രി 11-ന് എസ്എംവിടിയിൽനിന്ന് പുറപ്പെട്ട് 14ന് വൈകീട്ട് നാലിന് കൊല്ലത്തെത്തും. കൊല്ലം-ബെംഗളൂരു കന്റോൺമെൻ്റ് തീവണ്ടി(06220) 14-ന് വൈകീട്ട് 6.30-ന് കൊല്ലത്തുനിന്ന് പുറപ്പെട്ട് 15 ന് രാവിലെ 10.30-ന് കന്റോൺമെൻ്റ് സ്റ്റേഷനിൽ എത്തും.

ബെംഗളൂരു കന്റേ്റോൺമെൻ്റ്-കണ്ണൂർ തീവണ്ടി (06575)
ബെംഗളൂരു കന്റേ്റോൺമെൻ്റ്-കണ്ണൂർ തീവണ്ടി(06575) ഇന്ന് വൈകിട്ട് വൈകീട്ട് 7.15-ന് കൻ്റോൺമെൻ്റിൽനിന്ന് പുറപ്പെട്ട് നാളെ രാവിലെ 8.30-ന് കണ്ണൂരിലെത്തും. തിരിച്ചു (06576) നാളെ രാവിലെ 11.30-ന് കണ്ണൂരിൽനിന്ന് പുറപ്പെട്ട് ഞായറാഴ്‌ച പുലർച്ചെ 4.10-ന് കൻ്റോൺമെൻ്റിലെത്തും.

ബെംഗളൂരു കന്റോൺമെൻ്റ് – കണ്ണൂർ പ്രത്യേക തീവണ്ടി (06577)
ബെംഗളൂരു കന്റോൺമെൻ്റ് കണ്ണൂർ പ്രത്യേക തീവണ്ടി(06577) ജനുവരി 13-ന് വൈകീട്ട് അഞ്ചിന് കൻ്റോൺമെൻറിൽനിന്ന് പുറപ്പെട്ട് 14ന് രാവിലെ 7.50-ന് കണ്ണൂരിലെത്തും. മടക്ക തീവണ്ടി (06578) 14-ന് രാവിലെ 11.30-ന് കണ്ണൂരിൽനിന്ന് പുറപ്പെട്ട് 15ന് പുലർച്ചെ 4.10-ന് കന്റോൺമെന്റിലെത്തും.

Related Posts