ഈസ്റ്റ് കൾച്ചറൽ അസോസിയേഷൻ്റെ (ഇ സി എ) ഈ വർഷത്തെ ഓണാഘോഷം ‘ഇ സി എ ഒണോത്സവം-2025’ സെപ്റ്റംബർ 5, 6 തീയതികളിലായി നടക്കും.

രണ്ട് ദിവസങ്ങളിലായി നടക്കുന്ന പരിപാടിയിൽ കേരളത്തിൻ്റെ പൈതൃകവും ഓണത്തിൻ്റെ സാംസ്കാരിക വൈവിധ്യവും വിളിച്ചോതുന്ന കലാപരിപാടികൾ, സംഗീത-നൃത്താവതരണങ്ങൾ, ഓണസദ്യ, വിവിധ മത്സരങ്ങൾ, കുടുംബസംഗമം എന്നിവ ഉൾപ്പെടെ നിരവധി പരിപാടികൾ സംഘടിപ്പിക്കും. ഈ വർഷത്തെ ഓണാഘോഷം എല്ലാ വിഭാഗം ആളുകളുടെയും പങ്കാളിത്തത്തോടെ കൂടുതൽ വിപുലമാക്കാനും ബെംഗളൂരുവിലെ മലയാളി സമൂഹത്തെ ഒരുമിപ്പിക്കുന്ന ഏറ്റവും വലിയ ഓണാഘോഷങ്ങളിലൊന്നായി മാറ്റാനുമാണ് സംഘാടകർ ലക്ഷ്യമിടുന്നത്.

ഇ സി എ പ്രസിഡണ്ട് സോണി കുര്യൻ, ജനറൽ സെക്രട്ടറി ടോണി അഗസ്റ്റിൻ, ഓണാഘോഷ കമ്മിറ്റി ചെയർമാൻ മനോജ് സുബ്രമണ്യൻ, ഓണാഘോഷ കമ്മിറ്റി കൺവീനർ എൻ.ജെ.ബാബുരാജ് എന്നിവരുടെ നേതൃത്വത്തിലാണ് ആഘോഷങ്ങളുടെ ഒരുക്കങ്ങൾ പുരോഗമിക്കുന്നത്.

Related Posts