വയനാട് മുണ്ടക്കൈ ചൂരല്‍മല ദുരന്തബാധിതരുടെ വായ്പകള്‍ പൂർണമായി എഴുതിത്തള്ളി കേരള ബാങ്ക്. 207 വായ്പകളിലായി 385.87 ലക്ഷം രൂപ എഴുതിത്തള്ളാനാണ് ഭരണ സമിതി അനുമതി നല്‍കിയത്.
നേരത്തെ 6.36 ലക്ഷം രൂപ എഴുതി തള്ളിയിരുന്നു. ദുരന്തം ഉണ്ടായ ശേഷം ഓഗസ്റ്റ് മാസത്തില്‍ തന്നെ ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളാൻ ഭരണസമിതി തീരുമാനിച്ചിരുന്നു.
2024 ഓഗസ്റ്റ് 12ന് ചേർന്ന യോഗത്തിലായിരുന്നു വായ്പ എഴുതി തള്ളാനുള്ള തീരുമാനം ബാങ്ക് എടുത്തിരുന്നത്. മരണപ്പെട്ടവർ, വീട് നഷ്ട്ടവർ, സ്ഥാപനം നഷ്ടപ്പെട്ടവർ, കുടുംബാംഗങ്ങള്‍ നഷ്ടപ്പെട്ടവർ, വഴിയും യാത്ര സൗകര്യവും നഷ്ടപ്പെട്ടവർ ഇങ്ങനെ വിവിധ വിഭാഗങ്ങളില്‍ നിന്നായി 207 വായ്പകളാണ് കേരളം ബാങ്ക് എഴുതി തള്ളിയത്.