ഇന്ത്യയുടെ പ്രിയഗായിക പത്മഭൂഷൺ എസ്. ജാനകിയുടെ സംഗീത സംഭാവനകളെ ആദരിച്ച് എയ്‌മ കർണാടകയുടെ ആഭിമുഖ്യത്തിൽ ‘സ്വരാഞ്ജലി – ജാനകിയമ്മയ്ക്ക് സംഗീത പ്രണാമം’ എന്ന സംഗീതസന്ധ്യ ഓഗസ്റ്റ് 15 ശനിയാഴ്ച വൈകുന്നേരം 4.00 മുതൽ രാത്രി 9.00 വരെ ബെംഗളൂരുവിലെ ബന്നാർഘട്ട റോഡ് ഹുളിമാവിലുള്ള ബി ഇ എം പി ഹാളിൽ നടക്കും.

ജാനകിയമ്മ ആലപിച്ച അനശ്വര ഗാനങ്ങളിലൂടെ സംഗീതാസ്വാദകരെ ഒരുമിപ്പിക്കുന്ന ഈ പരിപാടിയിൽ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും സംഗീതപ്രേമികൾക്കും പങ്കെടുക്കാം.

ജാനകിയമ്മയുടെ ഗാനങ്ങൾ ആലപിക്കാൻ താൽപര്യമുള്ള ഗായകരിൽ നിന്ന് സംഘാടകർ രജിസ്ട്രേഷൻ ക്ഷണിച്ചിട്ടുണ്ട്. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യണം. താൽപര്യമുള്ള ഗായകരും സംഗീതാസ്വാദകരും കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും താഴെ പറയുന്ന നമ്പറിൽ ബന്ധപ്പെടുക.

99863 87746, 96201 00245, 94820 79069

Related Posts