72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ മലയാള സിനിമയുടെ തിളക്കമാർന്ന നേട്ടത്തെ അഭിനന്ദിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. ദേശീയ പുരസ്കാര വേദിയിൽ മലയാള സിനിമ വീണ്ടും അഭിമാനകരമായ നേട്ടം കൈവരിച്ചതായി അദ്ദേഹം പറഞ്ഞു.
മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ട മമ്മൂട്ടിയെ മുഖ്യമന്ത്രി നേരിട്ട് ഫോണിൽ വിളിച്ച് അഭിനന്ദിച്ചു. പിന്നാലെ ഫേസ്ബുക്ക് കുറിപ്പിലൂടെയും മമ്മൂട്ടിയുടെ നേട്ടത്തെ അദ്ദേഹം പ്രശംസിച്ചു.
“മമ്മൂട്ടി മലയാളിക്ക് ഒരു പേര് മാത്രമല്ല, പതിറ്റാണ്ടുകളായി തുടരുന്ന ഒരു ശീലമാണ്. മലയാള സിനിമയുടെ മാത്രമല്ല, ഇന്ത്യൻ സിനിമയുടെ തന്നെ അഭിമാനമാണ് അദ്ദേഹം. നാലാം ദേശീയ പുരസ്കാരവും അദ്ദേഹത്തെ തേടിയെത്തിയത് സമർപ്പണത്തിൻ്റെയും കഠിനാധ്വാനത്തിൻ്റെയും അംഗീകാരമാണ്,” എന്ന് മുഖ്യമന്ത്രി കുറിച്ചു.
കഥാപാത്രങ്ങളുടെ പൂർണതയ്ക്കായി ഏതറ്റം വരെയും പോകാനുള്ള ആത്മസമർപ്പണവും, പുതുമയുള്ള വേഷങ്ങൾ നിരന്തരം തേടുന്ന അഭിനിവേശവുമാണ് മമ്മൂട്ടിയെ ഇന്ത്യൻ സിനിമയിലെ അപൂർവ പ്രതിഭയാക്കി മാറ്റിയതെന്നും അദ്ദേഹം പറഞ്ഞു.
ദേശീയ പുരസ്കാരത്തിൽ ശ്രദ്ധേയ നേട്ടം കൈവരിച്ച ‘ഭ്രമയുഗം’ ചിത്രത്തിൻ്റെ ഛായാഗ്രാഹകൻ ഷഹനാദ് ജലാൽ, മികച്ച ഗായികയായി തിരഞ്ഞെടുക്കപ്പെട്ട വൈക്കം വിജയലക്ഷ്മി, മികച്ച മലയാള ചിത്രമായ ‘ഫെമിനിച്ചി ഫാത്തിമ’യുടെ സംവിധായകൻ ഫാസിൽ മുഹമ്മദ്, ചിത്രത്തിൻ്റെ അണിയറ പ്രവർത്തകർ, നോൺ-ഫീച്ചർ വിഭാഗത്തിൽ പ്രത്യേക ജൂറി പരാമർശം നേടിയ ‘ഭദ്രകാളി’യുടെ അണിയറ പ്രവർത്തകർ എന്നിവരെയും മുഖ്യമന്ത്രി അഭിനന്ദിച്ചു.
ദേശീയ തലത്തിൽ കേരളത്തിൻ്റെയും മലയാള സിനിമയുടെയും അഭിമാനം ഉയർത്തിപ്പിടിച്ച എല്ലാ പുരസ്കാര ജേതാക്കൾക്കും അദ്ദേഹം ആശംസകളും അഭിനന്ദനങ്ങളും നേർന്നു.