ഇന്ത്യയോട് ചാമ്പ്യൻസ് ട്രോഫി സെമിയിൽ പരാജയപ്പെട്ടതിന് പിന്നാലെ ഓസീസിന് ഒരു നഷ്ടം കൂടി. ഏകദിന ക്രിക്കറ്റിൽ നിന്നും നായകൻ സ്‌റ്റീവൻ സ്‌മിത്ത് വിരമിക്കൽ പ്രഖ്യാപിച്ചു. സെമിയിൽ ഓസ്ട്രേലിയയുടെ ടോപ് സ്കോറർ സ്‌മിത്തായിരുന്നു. പക്ഷെ ആ വ്യക്തിഗത മികവുകൾക്ക് ടീമിനെ വിജയത്തിലേക്ക് എത്തിക്കാനായില്ല.
വെസ്റ്റ് ഇൻഡീസിനെതിരെ 2010 ൽ ഓൾറൗണ്ടറായി അരങ്ങേറ്റം കുറിച്ച സ്‌മിത്ത് 170 ഏകദിനങ്ങൾ കളിച്ചു. 43.28 ശരാശരിയിൽ 5800 റൺസ് നേടി. 12 സെഞ്ചുറികളും 35 അർദ്ധ സെഞ്ചുറികളും നേടിയ താരം 28 വിക്കറ്റുകളും സ്വന്തമാക്കി. ഓസ്ട്രേലിയ ലോകകപ്പ് ജോതാക്കളായ 2015, 2023 വർഷങ്ങളിലെ ടീമിൽ അംഗവുമായിരുന്നു.