താരസംഘടനയായ ‘അമ്മ’യിലെ ഭരണതർക്കവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ അംഗങ്ങൾക്ക് ശ്വേത കമ്മിറ്റി വിശദീകരണക്കത്ത് അയച്ചു. സംഘടനയുടെ പ്രവർത്തനത്തിൽ ഉണ്ടായ വീഴ്ചകൾ പരിചയക്കുറവ് മൂലമാണെന്നും അവ പരിഹരിക്കുന്നതിനുള്ള നടപടികൾ ഇതിനകം ആരംഭിച്ചതായും കത്തിൽ വ്യക്തമാക്കുന്നു. കൂടുതൽ പക്വതയോടെയും ഉത്തരവാദിത്തത്തോടെയും സംഘടനയെ മുന്നോട്ടുകൊണ്ടുപോകുമെന്നും കമ്മിറ്റി അംഗങ്ങൾക്ക് ഉറപ്പ് നൽകി.

നിലവിലെ എക്‌സിക്യൂട്ടീവ് കമ്മിറ്റി തുടർന്നും ചുമതലകൾ നിർവഹിക്കുമെന്നും സംഘടനയുടെ ദൈനംദിന പ്രവർത്തനങ്ങൾക്ക് യാതൊരു തടസവും ഉണ്ടാകില്ലെന്നും ശ്വേത കമ്മിറ്റി അറിയിച്ചു. അതേസമയം, കമ്മിറ്റിക്കെതിരെ നിലപാട് സ്വീകരിച്ച വിഭാഗം കത്തിനോട് ഇതുവരെ പ്രതികരിച്ചിട്ടില്ല. കോടതിയുടെ അന്തിമവിധിക്കായി കാത്തിരിക്കാനാണ് അവരുടെ തീരുമാനം. വിഷയവുമായി ബന്ധപ്പെട്ട കേസ് ജൂലൈ 27ന് എറണാകുളം മുൻസിഫ് കോടതി വീണ്ടും പരിഗണിക്കും.

Related Posts