കർണാടക നായർ സർവീസ് സൊസൈറ്റി ശിവമൊഗ്ഗ കരയോഗത്തിൻ്റെ വാർഷിക പൊതുയോഗവും കുടുംബസംഗമംവും ശിവമൊഗ്ഗയിലെ ശ്രീ ദ്വാരക കൺവെൻഷൻ ഹാളിൽവച്ച് കുടുംബാംഗങ്ങളുടെ കലാപരിപാടികളോടെ ആരംഭിച്ചു.

ശിവമൊഗ്ഗ എംഎൽഎ എസ്.ചെന്നബസപ്പ, എംഎൽസിമാരായ ഡി.എസ്.അരുൺ, ഡോ.ധനഞ്ജയ സാർജി, കെഎൻഎസ്എസ് വൈസ് ചെയർമാൻമാരായ കെ.വി.ഗോപാലകൃഷ്ണൻ, ജി.മോഹന കുമാർ, എൻ.ഡി.സതീഷ്, ജനറൽ സെക്രട്ടറി ടി.വി.നാരായണൻ, ജോയിൻ്റ് ജനറൽ സെക്രട്ടറിമാരായ ഹരീഷ് കുമാർ, എൻ.വാസുദേവൻ നായർ, ട്രഷറർ എൻ.വിജയകുമാർ എന്നിവർ മുഖ്യഅതിഥികളായി. എസ് എസ് എൽ സി – പി യു സി പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെയും കരയോഗത്തിൻ്റെ മുതിർന്ന അംഗങ്ങളെയും ചടങ്ങിൽ ആദരിച്ചു.

കരയോഗം പ്രസിഡണ്ട് പി എസ് പൊതുവാൾ, സെക്രട്ടറി രഞ്ജിത്ത് ആർ എൽ, സോമശേഖർ, കെ സി ബി പിള്ള, ജയകുമാർ, സുബ്രമണ്യൻ, സുരേഷ്, മഹിളാ വിഭാഗം സൗപർണികയുടെ പ്രസിഡണ്ട് ഹേമ ജയശങ്കർ, സെക്രട്ടറി സിന്ധു സതീഷ്, സാവിത്രി, ലതിക, യുവജന വിഭാഗം സഹ്യാദ്രിയുടെ അംഗങ്ങളായ ദിവാകരൻ നായർ, സുപ്രിയ, ഗായത്രി, വിഷ്ണു എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Related Posts