ബെംഗളൂരുവിലെ വിവിധ പ്രദേശങ്ങളിൽ നാളെ രാവിലെ 6 മുതൽ വൈകിട്ട് 6 വരെ കുടിവെള്ള വിതരണം പൂർണമായും തടസ്സപ്പെടുമെന്ന് ബെംഗളൂരു വാട്ടർ സപ്ലൈ ആൻഡ് സീവറേജ് ബോർഡ് അറിയിച്ചു.

കാവേരി ജലവിതരണ പദ്ധതി ഘട്ടം 4, ഫേസ് 2-ൻ്റെ ഭാഗമായി 2,700 മില്ലിമീറ്റർ വ്യാസമുള്ള പ്രധാന പൈപ്പ് ലൈനിലെ സ്കോർ വാൽവിലെ ചോർച്ച പരിഹരിക്കുന്നതിനായുള്ള അടിയന്തര അറ്റകുറ്റപ്പണികളാണ് ജലവിതരണം താൽക്കാലികമായി നിർത്തിവെക്കാൻ കാരണം.

നന്ദിനി ലേഔട്ട്, ബി.എച്ച്.ഇ.എൽ ലേഔട്ട്, സഞ്ജയ് നഗർ, മഞ്ജുനാഥ് നഗർ, കനകനഗർ, അമൃതഹള്ളി, ജക്കൂർ, ആദർശ് നഗർ, കല്യാൺ നഗർ, നാഗർഭാവി, ഹൊയ്‌സാല നഗർ, വിനായക ലേഔട്ട്, മൈസൂരു റോഡ് എന്നിവയും സമീപ പ്രദേശങ്ങളും ഉൾപ്പെടെ നിരവധി മേഖലകളെ ജലവിതരണ തടസ്സം ബാധിക്കും.

കുടിവെള്ളം മുൻകൂട്ടി സംഭരിച്ച് ആവശ്യത്തിന് കരുതിവെക്കണമെന്നും അറ്റകുറ്റപ്പണികൾ പൂർത്തിയാകുന്നതുവരെ പൊതുജനങ്ങൾ സഹകരിക്കണമെന്നും ബെംഗളൂരു വാട്ടർ സപ്ലൈ ആൻഡ് സീവറേജ് ബോർഡ് അഭ്യർഥിച്ചു.

Related Posts