കർണാടകയിലെ കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ദർശനം നടത്തി. ശനിയാഴ്ച രാവിലെ ആറുമണിയോടെയാണ് അദ്ദേഹം ക്ഷേത്രത്തിലെത്തിയത്. മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യമായാണ് വി.ഡി. സതീശൻ മൂകാംബിക ക്ഷേത്രത്തിൽ ദർശനത്തിനെത്തുന്നത്.

ക്ഷേത്ര ട്രസ്റ്റ് അംഗങ്ങൾ ഉൾപ്പെടെയുള്ളവർ പൂർണകുംഭം നൽകി മുഖ്യമന്ത്രിയെ ആചാരപരമായി സ്വീകരിച്ചു. തുടർന്ന് ക്ഷേത്രത്തിൽ നടന്ന പ്രത്യേക പൂജകളിലും പ്രാർഥനകളിലും അദ്ദേഹം പങ്കെടുത്തു.

വെള്ളിയാഴ്ച രാത്രി മംഗളൂരു വിമാനത്താവളത്തിലെത്തിയ മുഖ്യമന്ത്രി കൊല്ലൂരിൽ തങ്ങുകയായിരുന്നു. ശനിയാഴ്ച ഉച്ചതിരിഞ്ഞ് മംഗളൂരു വിമാനത്താവളത്തിൽ നിന്ന് തിരുവനന്തപുരത്തേക്ക് മടങ്ങുമെന്നാണ് ഔദ്യോഗിക വിവരം.

Related Posts