ബാംഗ്ലൂരിൽ ദേവനഹള്ളിയിൽ നടന്ന വാഹനാപകടത്തിൽ മലയാളി യുവാവിന് ദാരുണാന്ത്യം. കാസർഗോഡ് പനത്തടി പുലിക്കടവ് സ്വദേശി നിധിൻ പ്രകാശ് ആണ് മരണപ്പെട്ടത്. കഴിഞ്ഞ ദിവസം വൈകുന്നേരം നിധിൻ സഞ്ചരിച്ചിരുന്ന ബൈക്ക് ടിപ്പർ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

പനത്തടി പുലിക്കടവിലെ പ്രകാശിൻ്റെയും ലക്ഷ്മിയുടെയും മകനാണ് മരണപ്പെട്ട നിധിൻ പ്രകാശ്. അപകടവിവരമറിഞ്ഞ ഉടൻ ബന്ധുക്കൾ ബാംഗ്ലൂരിൽ എത്തിയിരുന്നു. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം നാട്ടിലേക്കു കൊണ്ടുപോയി.

സ​ഹോ​ദ​ര​ങ്ങ​ൾ: അ​ഡ്വ. മി​ഥു​ൻ (കാ​സ​ർ​ഗോ​ഡ്), കി​ര​ൺ.

സംസ്കാരം നാളെ സ്വദേശത്ത് നടക്കും.

Related Posts